April 17, 2024
April 17, 2024
ദോഹ: ഖത്തറിൽ സബാഹ് അൽ അഹമ്മദ് ഇടനാഴിയിലെ അൽ വാബ് ഇൻ്റർസെക്‌ഷൻ 48 മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി അടച്ചിടും. അറ്റകുറ്റപണികളുടെ ഭാഗമായാണ് തീരുമാനം. ഏപ്രിൽ 19 (വെള്ളിയാഴ്ച) പുലർച്ചെ 2 മണി മുതൽ ഏപ്രിൽ 21 (ഞായറാഴ്ച) പുലർച്ചെ 2 മണി വരെയാണ് റോഡ് അടച്ചിടുന്നത്.
അതേസമയം, റോഡിൻറെ വലത് വശവും മേൽപ്പാലങ്ങളും ഗതാഗതത്തിനായി തുറന്നുകൊടുക്കും. അടച്ചുപൂട്ടൽ സമയത്ത് റോഡ് ഉപയോക്താക്കൾക്ക് മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ അടുത്തുള്ള ജംഗ്‌ഷനുകളും ഉപയോഗിക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F