Breaking News
ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  |
ഇറാനെതിരായ പ്രത്യാക്രമണത്തിൽ നിന്ന് ഇസ്രായേൽ പിന്മാറുമെന്ന് സൂചന 

April 15, 2024

news_malayalam_israel_iran_attack_updates

April 15, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക് 

ടെഹ്‌റാൻ: അമേരിക്കൻ സമ്മർദവും മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തി ഇറാനെതിരായ പ്രത്യാക്രമണ നീക്കത്തിൽ നിന്ന്​ തൽക്കാലം പിൻവാങ്ങുമെന്ന് ​ ഇസ്രായേൽ. യുദ്ധവ്യാപനത്തിന്​ തുനിയരുതെന്ന്​ അമേരിക്കൻ സ്വിസ്​ ഇടനിലക്കാർ മുഖേന ഇസ്രായേൽ, ഇറാൻ നേതൃത്വത്തെ അറിയിച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന്​ ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരും മുന്നറിയിപ്പ് നല്‍കി.

മേഖലയെ ബാധിക്കുന്ന ഗുരുതര സാഹചര്യം സൃഷ്​ടിക്കുന്നത്​ ഇസ്രായേലിന്‍റെയും അമേരിക്കയുടെയും താൽപര്യങ്ങൾക്ക്​ തിരിച്ചടിയാകുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ നെതന്യാഹുവിനെ അറിയിച്ചിരുന്നു.

മുന്നൂറോളം റോക്കറ്റുകളും മിസൈലുകളും അയച്ച്​ ഇസ്രായേലിന്‍റെ പരമാധികാരത്തിനു നേരെ നടന്ന ഇറാന്‍റെ ആദ്യ ​ആക്രമണത്തിന്​ കനത്ത മറുപടി നൽകണമെന്ന്​ മന്ത്രിമാരായ ഗാൻറ്​സ്​, ഈസൻകോട്ട്​ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ നഗേവ്​ ഉൾപ്പെടെ സൈനിക​കേന്ദ്രത്തിൽ സംഭവിച്ച നഷ്​ടം വിലയിരുത്തി കരുതലോടെയുള്ള പ്രതികരണവും പ്രത്യാക്രമണവും മതിയെന്ന്​ യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ ഇസ്രായേലിനെ അറിയിച്ചു. 

സ്വിസ്​ ഇടനിലക്കാർ മുഖേന യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ ഇറാൻ നേതൃത്വവുമായും ആശയവിനിമയം നടത്തിയെന്നാണ്​ റിപ്പോർട്ട്​. പ്രത്യക്ഷ യുദ്ധത്തിന്​ തങ്ങളില്ലെന്ന്​ അമേരിക്ക ഇന്നലെ (ഞായർ) പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഗസയിൽ ഇന്നലെയും ആറിടങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. 43 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 33,729 ആയി. ഗൗരവത്തിലും യാഥാർഥ്യബോധത്തോടെയുമുള്ള വെടിനിർത്തൽ ചർച്ചക്ക്​ ഒരുക്കമാണെന്ന്​ ഹമാസ്​ മധ്യസ്​ഥ രാജ്യങ്ങളായ ഖത്തറിനെയും ഈജിപ്​തിനെയും അറിയിച്ചു. ആക്രമണം നിർത്തുക, സൈന്യം ഗസ വിടുക, അഭയാർഥികളുടെ തിരിച്ചുവരവ്​ ഉറപ്പാക്കുക എന്നീ ഉപാധികൾക്കൊപ്പം കൈമാറേണ്ട ഫലസ്​തീൻ തടവുകാരുടെ എണ്ണത്തിലും ഹമാസ്​ തങ്ങളുടെ ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്​.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News