Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ബ്ലെന്‍ഡ്‌ജെറ്റ് 2 മിക്‌സര്‍ ഉപയോഗിക്കരുതെന്ന് മുന്നറിയപ്പ്; ഒമാനില്‍ ഉപകരണം പിന്‍വലിക്കും

March 19, 2024

news_malayalam_oman_warns_against_using_blend_jet_mixers

March 19, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനില്‍ ബ്ലെന്‍ഡ്ജെറ്റ് 2 ബ്രാന്‍ഡിന്റെ ഇലക്ട്രിക് ബ്ലെന്‍ഡറുകള്‍ ഉപയോഗിക്കുന്നതിനെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ബ്ലെന്‍ഡറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും തീരുമാനിച്ചു. ഉല്‍പ്പന്നത്തിന്റെ നിര്‍മാണത്തിലെ അപാകതകളെ തുടര്‍ന്നാണ് നടപടി. 

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ബ്ലെന്‍ഡറുകള്‍ അപകടമുണ്ടാക്കുമെന്നും ഇലക്ട്രിക് ഉപകരണങ്ങളുടെ ഗള്‍ഫ് സാങ്കേതിക ചട്ടങ്ങള്‍ ബ്ലന്‍ഡ്ജെറ്റ് 2 ബ്രാന്‍ഡിന്റെ ബ്ലെന്‍ഡറുകള്‍ പാലിക്കുന്നില്ലെന്നും ഒമാന്‍ സുല്‍ത്താനേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഉല്‍പ്പന്നത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സ്റ്റാന്റേര്‍ഡ് ആന്റ് മെട്രോളജിയും മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും സംയുക്തമായി ഉപകരണത്തിന്റെ അപകട സാധ്യതകള്‍ പരിശോധിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News