Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കരളലിയിക്കുന്ന ചിത്രം, അമ്മയുടെ മടിയിലിരിക്കുന്ന അഞ്ചു വയസ്സുകാരിയുടെ മുഖത്ത് ഇസ്രായേൽ സൈന്യം വെടിവെച്ചു

April 15, 2024

news_malayalam_israel_hamas_attack_updates

April 15, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക് 

ഗസ: ഗസയിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം 192 ദിവസം പിന്നിട്ടിട്ടും, കൂട്ടക്കുരുതി ഇപ്പോഴും തുടരുകയാണ്. ഓരോ മണിക്കൂർ പിന്നിടുമ്പോഴും ഗസയിൽ മരണസംഖ്യയും ഉയരുന്നുണ്ട്. 

വടക്കൻ ഗസയിലേക്ക് കുടുംബവുമായി മടങ്ങുന്നതിനിടെ അഞ്ചു വയസുകാരിയെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. സാലി അബു ലൈല എന്ന അഞ്ച് വയസുകാരി സഹോദരിമാരോടും ഉമ്മയോടുമൊപ്പം തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. ജീവൻ നഷ്ടപെട്ട മകളുടെ ​ശരീരം കെട്ടിപ്പിടിച്ച് വിതുമ്പുന്ന ഉമ്മയുടെ ദൃശ്യങ്ങൾ ഫലസ്തീനിയൻ ഫോട്ടോഗ്രാഫർ ആറ്റിയ ഡാർവിഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വടക്കൻ ഗസയിലേക്ക് മടങ്ങാൻ ശ്രമിച്ച നൂറുകണക്കിന് ഫലസ്തീനികൾക്കൊപ്പമായിരുന്നു ഇവരുമുണ്ടായിരുന്നത്. സ്വന്തം വീടുകളിലേക്കും നാടുകളിലേക്കും പോകാൻ ശ്രമിച്ച നിരവധി പേർക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.

ഇസ്രായേൽ സൈന്യത്തെ കണ്ട് പേടിച്ചുപോയ അവളെ ചേർത്ത് പിടിച്ച് നിൽക്കുന്നതിനിടയിലാണ് മകൾക്ക് മുഖത്ത് വെടിയേറ്റതെന്ന് സബ്രീൻ ഉമ്മ പറഞ്ഞു. സബ്രീൻ തന്റെ നാല് മക്കൾക്കൊപ്പം ചെക്ക് പോയന്റിലെത്തിയപ്പോഴാണ് സൈന്യം വെടിയുതിർത്തത്.

'ഞാൻ എന്റെ മകളെ നിലത്ത് കിടത്താൻ ശ്രമിച്ചു, പക്ഷേ അവൾ അനങ്ങുന്നുണ്ടായിരുന്നില്ല. എന്റെ കൈകൾ അപ്പോഴേക്കും ചോരയിൽ കുളിച്ചു, ഞാൻ അവളെ തട്ടി വിളിച്ചു, പക്ഷേ അവൾക്ക് ഒന്നും പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’ സബ്രീൻ പറഞ്ഞു.

അതേസമയം, ഗസയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിന് സമീപമുള്ള വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതര പരി​ക്കേറ്റതായി വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ക്യാമ്പിന് സമീപത്തെ പള്ളിയും​, റെസിഡൻഷ്യൽ ടവറും ബോംബാക്രമണത്തിൽ പൂർണമായും തകർന്നു.

വടക്കൻ ഗസയിലെ സൈന്യം സ്ഥാപിച്ച മണൽകെട്ടുകൾക്കിടയിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതായി മെഡിക്കൽ വൃത്തങ്ങളും അറിയിച്ചു. ഖാൻ യൂനിസിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നാല് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

ആംബുലൻസുകൾക്കും രക്ഷാപ്രവർത്തകർക്കും വിവിധയിടങ്ങളിൽ എത്തിച്ചേരാനാകാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. നൂറ്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഒക്‌ടോബർ ഏഴ് മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 33,729 ആയി. 76,371 പേർക്ക് പരിക്കേറ്റു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News