Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വിശിഷ്ട പൊതുസേവനത്തിനുള്ള അമേരിക്കയുടെ ഉന്നത ബഹുമതി ഖത്തര്‍ വിദേശകാര്യ മന്ത്രിയ്ക്ക്

January 19, 2021

January 19, 2021

വാഷിങ്ടണ്‍: വിശിഷ്ട പൊതുസേവനത്തിനുള്ള യു.എസിന്റെ ഉന്നത ബഹുമതിക്ക് ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിക്ക്. യു.എസ് ഉദ്യോഗസ്ഥര്‍ക്കും സൗഹൃദ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും അമേരിക്കന്‍ പ്രതിരോധ വകുപ്പ് നല്‍കുന്ന ഓണററി ബഹുമതിയാണ് ഇത്. 

യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മെഷാല്‍ ബിന്‍ ഹമദ് അല്‍താനിക്ക് ബഹുമതി സമ്മാനിച്ചു. 

ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി നടത്തുന്ന നയതന്ത്രപരമായ പരിശ്രമങ്ങളും അമേരിക്കയുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയും അംഗീകരിച്ചാണ് അദ്ദേഹത്തിന് ഈ ഉന്നത ബഹുമതി നല്‍കുന്നതെന്ന് യു.എസ് പ്രതിരോധ വകുപ്പ് പറഞ്ഞു. ഖത്തറിന്റെ പ്രധാന സഖ്യകക്ഷി എന്ന നിലയില്‍ അമേരിക്കയ്ക്കുള്ള അദ്ദേഹത്തിന്റെ പിന്തുണ പങ്കാളിത്തത്തിന് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചതായും യു.എസ് പ്രതിരോധ വകുപ്പ് പറഞ്ഞു. 


ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി

അഫ്ഗാനിസ്ഥാനിലെ സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളെയും അതിലുണ്ടാക്കിയ മുന്നേറ്റത്തെയും യു.എസ് പ്രതിരോധ വകുപ്പ് അഭിനന്ദിച്ചു. അമേരിക്കയും താലിബാനും തമ്മില്‍ 2020 ഫെബ്രുവരി 29 ന് കരാറില്‍ ഒപ്പു വച്ചതും അഫ്ഗാന്‍ സര്‍ക്കാറും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ സെപ്റ്റംബര്‍ 12 ന് ദോഹയില്‍ ആരംഭിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹം വഹിച്ച പങ്ക് സുപ്രധാനമാണ്.  ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുടെ നയതന്ത്രപരമായ നേതൃത്വമാണ് ദശകങ്ങളായി അസ്വസ്ഥത അനുഭവിക്കുന്ന അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങളെ ഇത്രയേറെ മുന്നോട്ട് നയിച്ചതെന്ന് യു.എസ് പ്രതിരോധ വകുപ്പ് എടുത്ത് പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ സ്ഥിരതയും അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കാനും ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനും ഖത്തര്‍ ഉപ പ്രധാനമന്ത്രി നിരന്തരമായ ശ്രമങ്ങള്‍ നടത്തിയെന്നും യു.എസ് പ്രതിരോധ വകുപ്പ് കൂട്ടിച്ചേര്‍ത്തു. 

1947 മുതലാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഈ ബഹുമതി നല്‍കിത്തുടങ്ങിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്, ബില്‍ ക്ലിന്റണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News