Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടി

December 31, 2020

December 31, 2020

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടി. തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഇന്ത്യക്കാര്‍ക്ക് ഖത്തര്‍-ഇന്ത്യ എയര്‍ ബബിള്‍ ഉപയോഗപ്പെടും. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദോഹ വഴി സഞ്ചരിക്കാന്‍ കഴിയുമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വ്വീസുകള്‍ ഉപയോഗിക്കാന്‍ കഴിയും. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാണെന്ന് എംബസി അറിയിച്ചു. 


Also Read: ഖത്തര്‍ അമീര്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു


ഖത്തര്‍-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഖത്തര്‍ എയര്‍വെയ്‌സിനും എയര്‍ ഇന്ത്യയ്ക്കും ദോഹയില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ കഴിയും. നിലവില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരാറിലേര്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള എയര്‍ ബബിള്‍ വിമാനങ്ങള്‍ക്ക് മാത്രമേ ഇന്ത്യയില്‍ ലാന്റ് ചെയ്യാന്‍ അനുമതിയുള്ളൂ.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News