Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തര്‍ ദേശീയദിനം വെര്‍ച്വലായി ആഘോഷിച്ച് ദോഹയിലെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍

December 21, 2020

December 21, 2020

ദോഹ: കൊറോണ കാരണം ലോകത്തെ എല്ലാ ആഘോഷങ്ങളും ഉപേക്ഷിക്കുകയോ കടുത്ത നിയന്ത്രണങ്ങളോടെ നടത്തുകയോ ചെയ്യുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ആഘോഷങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്കാണ് ഇത് ഏറെ സങ്കടമുണ്ടാക്കിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ തങ്ങളെ കൊണ്ട് കഴിയുന്ന തരത്തില്‍ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചിരിക്കുകയാണ് ദോഹയിലെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ കുട്ടികള്‍. 

വെര്‍ച്വല്‍ രീതിയിലായിരുന്നു എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ കുട്ടികളുടെ ദേശീയദിനാഘോഷം. വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു വെര്‍ച്വല്‍ ദേശീയദിനാഘോഷം. 

ദേശീയദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ പ്രത്യേക അസംബ്ലികള്‍ വെര്‍ച്വലായി സംഘടിപ്പിച്ചു. ഈ അസംബ്ലികളില്‍ കുട്ടികള്‍ പ്രസംഗങ്ങള്‍ അവതരിപ്പിച്ചു. എസ്സാ മേഖലകളിലുമുള്ള ഖത്തറിന്റെ വിജയങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന പ്രസംഗങ്ങളാണ് കുട്ടികള്‍ നടത്തിയത്. 


Also Read: ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഖത്തര്‍ അനുമതി നല്‍കി


അറബി, ഇംഗ്ലീഷ് ഗാനാലാപനം, ഖത്തറിലെ പരമ്പരാഗത വേഷങ്ങളണിഞ്ഞുള്ള നൃത്തനൃത്യങ്ങള്‍ എന്നീ പരിപാടികള്‍ക്കൊപ്പം ചിത്രരചന, പേപ്പര്‍ ക്രാഫ്റ്റിങ്, തുടങ്ങിയ പരിപാടികളും ഖത്തര്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ നടത്തി. വിദ്യാര്‍ത്ഥികള്‍ ഏറെ താല്‍പ്പര്യത്തോടെ പങ്കെടുത്ത ക്വിസ് മത്സരവും ശ്രദ്ധേയമായി. 

ഖത്തറിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും രാജ്യത്തെ പ്രധാന സ്ഥലങ്ങളുമെല്ലാം ചിത്രീകരിച്ച വീഡിയോ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു. 

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ കാദര്‍ ദേശീയദിനാഘോഷത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളെയും അഭിനന്ദിച്ചു. ദേശീയദിനാഘോഷം വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തറിനോടുള്ള സ്‌നേഹം പ്രതിഫലിപ്പിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News