Breaking News
ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു | ഒമാനിൽ മഴ: മരണം 18 ആയി | ഖത്തറിൽ അതിശക്തമായ മഴ; സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത |
ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഖത്തര്‍ അനുമതി നല്‍കി

December 21, 2020

December 21, 2020

ദോഹ: കൊവിഡ്-19 പ്രതിരോധത്തിനായുള്ള ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അനുമതി നല്‍കി. അമേരിക്കന്‍ ബഹുരാഷ്ട്ര മരുന്നു കമ്പിനിയായ ഫൈസറും ജര്‍മ്മന്‍ ബയോടെക്നോളജി കമ്പിനിയായ ബയോന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്റ ഉപയോഗത്തിനാണ് അനുമതി നല്‍കിയത്.  ഫൈസര്‍-ബയോണ്‍ടെക് വാക്സിന്റെ ആദ്യ ലോഡ് ഇന്ന് ഖത്തറില്‍ എത്തും. 

പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ച ആരോഗ്യ മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. മന്ത്രാലയം കരാര്‍ നല്‍കിയ രണ്ട് വാക്‌സിനുകളില്‍ ഒന്നാണ് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍. 

മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ വകുപ്പ് വാസ്‌കിനെ കുറിച്ച് സമഗ്രമായി അവലോകനം നടത്തിയ ശേഷമാണ് അംഗീകാരം നല്‍കിയത്. സന്നദ്ധ പ്രവര്‍ത്തകരില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലും നടത്തിയിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഇതില്‍ കണ്ടെത്തി.

ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ 95 ശതമാനം കൊവിഡ് പ്രതിരോധം ഉറപ്പു നല്‍കുന്നതാണ്. ഈ മാസം തന്നെ ഖത്തറില്‍ വാക്‌സിന്‍ നല്‍കി തുടങ്ങും. ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ 2021 ലും തുടരും. 


ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

വാക്‌സിന്‍ ലഭിച്ചാലും കൊവിഡിനെതിരായ മുന്‍കരുതലുകള്‍ തുടരണമെന്ന് ആരോഗ്യമന്ത്രാലയം ഓര്‍മ്മിപ്പിച്ചു. വാക്‌സിന്‍ ലഭിച്ചവരും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.

നേരത്തേ ബ്രിട്ടനാണ് ലോകത്ത് ആദ്യമായി ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News