Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗര്‍റാഫത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ച് ടണല്‍ മൂന്നാഴ്ചത്തേയ്ക്ക് അടയ്ക്കും

December 23, 2020

December 23, 2020

ദോഹ: ഗറാഫത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ച് ടണല്‍ മൂന്നാഴ്ചത്തേയ്ക്ക് അടയ്ക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍. ഡിസംബര്‍ 24 വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് ടണല്‍ അടയ്ക്കുക. 

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അഷ്ഗല്‍ ടണല്‍ അടയ്ക്കുന്നത്. ഖലീഫ അവന്യൂ പ്രൊജക്റ്റിന്റെ ഭാഗമായി ഉപരിതല ജല ഡ്രയിനേജ് ശൃംഖല പൂര്‍ത്തിയാക്കാനായാണ് ടണല്‍ അടയ്ക്കുന്നത്. 


Related News: അല്‍ ഒഖ്ദ സ്ട്രീറ്റ് ഭാഗികമായി അടയ്ക്കും


ടണല്‍ അടയ്ക്കുമ്പോള്‍ ഗര്‍റാഫത് അല്‍ റയ്യാനില്‍ നിന്ന് വരുന്നതും ദോഹയിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ ഗര്‍റാഫത് അല്‍ റയ്യാന്‍ ഇന്റര്‍സെക്ഷനിലേക്ക് തിരിച്ച് വിടും. ഇവിടെ സിന്ഗലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദോഹയില്‍ നിന്ന് വരുന്നതും ദുഖാനിലേക്ക് പോകുന്നതുമായ വാഹനങ്ങളെ അല്‍ ലുക്താ സ്ട്രീറ്റിന്റെ സര്‍വ്വീസ് റോഡിലേക്ക് വിടും.

എല്ലാ യാത്രക്കാരും വേഗനിയന്ത്രണവും റോഡ് നിയമങ്ങളും പാലിച്ച് സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കണമെന്ന് അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News