Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദി പ്രവാസികളുടെ ദുരിതം അവസാനിക്കുന്നില്ല, ഒമാൻ വഴി സൗദിയിലേക്ക് വരാൻ സന്ദർശക വിസ ലഭിച്ചവർ ഏപ്രിൽ എട്ടിന് മുമ്പ് ഓമനിലെത്തണം

April 06, 2021

April 06, 2021

റിയാദ് : സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കാത്തതിനാൽ ഒമാൻ വഴി രാജ്യത്തെത്താൻ  സന്ദർശക വിസ ലഭിച്ചവർ  ഈ മാസം എട്ടിന് മുമ്പ് ഒമാനിൽ എത്തേണ്ടിവരും.ഒമാനിലും ഈ മാസം എട്ടു മുതൽ പ്രവേശന വിലക്ക് നിലവിൽ വരുന്നതിനാലാണ് ഇത്. ഏപ്രിൽ എട്ട് ഉച്ചക്ക് 12 മണി മുതലാണ് സന്ദർശക വിസയിൽ വരുന്നവർക്ക് ഒമാനിൽ പ്രവേശന വിലക്ക് പ്രാബല്യത്തിൽ വരിക.അതിനാൽ ഈ സമയ പരിധിക്ക് മുമ്പ് ഒമാനിൽ എത്തുന്നവർക്ക് മാത്രമേ സൗദിയിലേക്ക് പോകാൻ കഴിയൂ.ഒമാൻ പൗരന്മാർക്കും രാജ്യത്ത് താമസ വിസയുള്ളവർക്കും മാത്രമേ ഈ സമയ പരിധിക്ക് ശേഷം ഒമാനിലേക്ക് പ്രവേശനം അനുവദിക്കൂ.

നിലവിൽ ഒമാനിൽ 14 ദിവസത്തെ കൊറന്റൈൻ പൂർത്തിയാക്കിയവർക്ക് സൗദിയിലേക്ക് വരാൻ പ്രയാസമില്ല.ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഏതെങ്കിലും വിധത്തിൽ സൗദിയിലേക്ക് തിരിച്ചെത്താനാണ് പലരും ഒമാനിലേക്ക് സന്ദർശക വിസ തരപ്പെടുത്തിയത്. എന്നാൽ കോവിഡ് വ്യാപനം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഒമാൻ സന്ദർശക വിസക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് ഇവർക്ക് തിരിച്ചടിയാകും.

ഇതിനിടെ,ഒമാൻ വഴിയുള്ള സൗദി യാത്ര പ്രതിസന്ധിയിലായതോടെ ജോർദാൻ വഴിയുള്ള യാത്ര കേരളത്തിലെ ട്രാവൽ ഏജൻസികൾ പ്രോത്സാഹിപ്പിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്.ജോർദാനിൽ ഇന്ത്യക്കാർക്ക് സൗജന്യ ഓൺ അറൈവൽ വിസ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News