Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എന്‍ ശേഷന്‍ അന്തരിച്ചു 

November 11, 2019

November 11, 2019

ചെന്നൈ : മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ.ശേഷൻ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ ആൾവാർപേട്ടിലെ വസതിയിൽ ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നൂ. ഭാര്യ വിജയലക്ഷ്മി 2018 മാർച്ചിൽ മരിച്ചതിനു ശേഷം ഒരു ബന്ധുവിനൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ബസന്ത് നഗറിലെ ശ്മശാനത്തിൽ നടക്കും.


വിടവാങ്ങിയത് തെരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റത്തിലേക്ക് നയിച്ച കമ്മീഷണർ 
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വളരെ വ്യക്തമായൊരു സ്വരം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയായിരുന്നു ടി എന്‍ ശേഷന്‍. തെരഞ്ഞെടുപ്പുകളെ പണം ഉപയോഗിച്ച് അട്ടമറിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ത്ത ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു തിരുനെല്ലായി നാരായണയ്യര്‍ ശേഷന്‍ എന്ന മലയാളി.

പെരുമാറ്റചട്ട ലംഘനത്തിനെതിരെ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച അദ്ദേഹം മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായും നടപ്പിലാക്കിതുടങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു‍. വോട്ടര്‍മാര്‍ക്ക് ചിത്രമടങ്ങിയ തിരിച്ചറില്‍ കാര്‍ഡ് നല്‍കിയത് അദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരമാണ്. ബൂത്ത് പിടിത്തവും കള്ളവോട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടുകളും തടയാൻ അദേഹം നടത്തിയ ചുവടുവെപ്പുകള്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംശുദ്ധമായ തെരഞ്ഞെടുപ്പിനാണ് വഴിയൊരുക്കിയത്.

ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാൻ ദേശീയ വോട്ടേഴ്‌സ് അവയര്‍നെസ് കാമ്പയിന്‍ സംഘടിപ്പിച്ച് ജനങ്ങളെ വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാനും എന്‍. ശേഷന്‍ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തൊക്കെ അധികാരങ്ങളുണ്ടെന്ന് എല്ലാവരേയും അദ്ദേഹം ബോധ്യപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുകക്ക് ആദ്യമായി പരിധി നിശ്ചയിച്ചതും ടി.എന്‍ ശേഷനാണ്. തെരഞ്ഞെടുപ്പിനായി നിലവിലുള്ള ജനപ്രതിനിധികൾ സർക്കാർ വാഹനങ്ങളും പദവിയും ഉപയോഗിക്കുന്നതിന് അറുതി വരുത്തിയത് ടിഎൻ ശേഷനാണ്.

തെരഞ്ഞെടുപ്പ് സമയങ്ങളിൽ മിന്നൽ സംഘങ്ങളുടെ സന്ദർശനങ്ങളും തുടർന്ന് സ്ഥാനാർഥികളെ അയോഗ്യരാക്കുന്ന കർശന നടപടികളും അദ്ദേഹം മുഖം നോക്കാതെ പാലിച്ചു പോന്നു. 1993ൽ ഹഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ഗുൽഷേർ അഹമ്മദിന് രാജിവെക്കണ്ട സാഹചര്യമുണ്ടായത് പെരുമാറ്റചട്ട ലംഘനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു. തെരഞ്ഞെടുപ്പിൽ സർക്കാർ വാഹനങ്ങൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു. ശേഷൻ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കമ്മീഷനെ ശക്തമായ സ്വതന്ത്ര സ്ഥാപനമാക്കി മാറ്റി. ഈ ധീരമായ നിലപാടുകള്‍ക്ക് അദ്ദേഹത്തിന് മഗ്സസെ അവാര്‍ഡ് ലഭിച്ചു.


Latest Related News