Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
മറഡോണയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ,ഡോക്ടറുടെ വീട്ടിൽ റെയിഡ് 

November 29, 2020

November 29, 2020

ബ്യുണസ് അയേഴ്‌സ് : ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം. ഡോ. ലിയോപോള്‍ഡോ ലിക്യൂവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഡോക്ടറുടെ അലംഭാവമാണോ മറഡോണയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. മരണത്തില്‍ അന്വേഷണം നടത്തണമെന്ന് കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

മെഡിക്കല്‍ നെഗ്ലിജന്‍സ് സംഭവിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഫിസീഷ്യനായ ലിയോപോള്‍ഡോ ലിക്യൂവിനെ കൂടാതെ മറഡോണയെ പരിചരിച്ചിരുന്ന എല്ലാ മെഡിക്കല്‍ ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും

 അവസാന ദിനങ്ങളില്‍ മറഡോണയ്ക്ക് നല്‍കിയിരുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ ലിക്യുവില്‍ നിന്ന് പോലീസ് അന്വേഷിച്ചറിയും. ലിക്യുവിന്റെ ക്ലിനിക്കിലും പോലീസെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.

മറഡോണയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മത്യാസ് മോര്‍ല ആവശ്യപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മറഡോണയുടെ മരണകാരണമെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഹൃദയാഘാതമുണ്ടായ ശേഷം അര മണിക്കൂറിലധികമെടുത്താണ് ആദ്യ ആംബുലന്‍സ് മറഡോണയുടെ നോര്‍ത്ത് ബ്യൂണസ് അയേഴ്‌സിലെ വാടകവീട്ടിലെത്തിയതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മരിക്കുന്നതിന് മുന്‍പ് 12 മണിക്കൂറിനുളളില്‍ മറഡോണയ്ക്ക് യാതൊരു മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നില്ലെന്നും മത്യാസ് മോര്‍ല ആരോപിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 


Latest Related News