Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദിയിൽ ഇന്നും ആറു പേർ കോവിഡ് ബാധിച്ച് മരിച്ചു,രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുന്നു 

April 13, 2020

April 13, 2020

റിയാദ് : ഇന്നലെ ഏഴുപേർ മരിച്ചതിന് പിന്നാലെ സൗദിയിൽ കോവിഡ് ബാധിച്ചു ഇന്ന് വീണ്ടും ആറു പേർ കൂടി  മരിച്ചു. മരണസംഖ്യ 65 ആയി. രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 4934 ആയി. മദീനയില്‍ മൂന്നും മക്ക, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് പുതിയതായി മരിച്ചത്. രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ച ഖത്വീഫില്‍ ആദ്യമായി ഒരു മരണം സംഭവിക്കുന്നത് 43 ദിവസത്തിന് ശേഷമാണ്.

എന്നാല്‍ മദീനയില്‍ മരണനിരക്ക് കുത്തനെ ഉയരുകയാണ്. ഇന്ന് മൂന്നുമരണങ്ങളാണ് സംഭവിച്ചത്. മരണസംഖ്യ ഇവിടെ 25 ആയി. മക്കയില്‍ 15ഉം ജിദ്ദയില്‍ 11ഉം റിയാദില്‍ നാലും ഹുഫൂ-ഫില്‍ മൂന്നും ദമ്മാം, അല്‍ഖോബാര്‍, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈല്‍, അല്‍ബദാഇ എന്നിവിടങ്ങളില്‍ ഒാരോന്നുമാണ് ഇതുവരെ മരണ സംഖ്യ.

തിങ്കളാഴ്ച പുതുതായി 472 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 3642 പേര്‍ ചികിത്സയിലാണെന്നും ഇതില്‍ 65 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

44 പേര്‍ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 805 ആയി. ഞായറാഴ്ചയിലെ പോലെ തന്നെ പുതിയ രോഗികളുടെ എണ്ണത്തില്‍ റിയാദാണ് ഇന്നും മുന്നില്‍. പുതുതായി 118 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. മദീനയില്‍ 113, മക്കയില്‍ 95, ജിദ്ദയില്‍ 80, തബൂക്കില്‍ 22, അറാര്‍, ഖുലൈസ്, ത്വാഇഫ് എന്നിവിടങ്ങളില്‍ എട്ട് വീതം ഹുഫൂഫില്‍ ഏഴ്, ഖമീസ് മുശൈത്തില്‍ അഞ്ച്, ബുറൈദയില്‍ രണ്ട്, ഖുന്‍ഫുദ, നജ്റാന്‍, സബ്ത് അല്‍അലായ, അല്‍ഖര്‍ജ്, ദഹ്റാന്‍, അഹദ് റുഫൈദ എന്നിവിടങ്ങളില്‍ ഒാരോന്നും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

റിയാദില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1422 ആയി. മക്കയില്‍ 1050ഉം മദീനയില്‍ 779ഉം ജിദ്ദയില്‍ 680ഉം ആണ് രോഗികളുടെ എണ്ണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News