Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദി പ്രവാസികൾ നിരാശയിൽ,ഏതുനിമിഷവും രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങുമെന്ന പ്രതീക്ഷ മങ്ങി 

March 12, 2021

March 12, 2021

ജിദ്ദ : സൗദിയിലേക്കുള്ള രാജ്യാന്തര വിമാനസർവീസുകൾ മെയ് 17 ന് മാത്രമെ പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയതോടെ ഏതു നിമിഷവും സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപെടെയുള്ള പ്രവാസികൾ നിരാശയിൽ.മറ്റു ജിസിസി രാജ്യങ്ങളിൽ നിലവിലുള്ളത് പോലെ ഇന്ത്യക്കും സൗദിക്കും ഇടയിൽ ഇതിനു മുമ്പ് എയർ ബബിൾ കരാർ വരാനും സാധ്യതയില്ലെന്നാണ് എയർ ട്രാവൽ രംഗത്തു പ്രവർത്തിക്കുന്ന ഏജൻസികൾ പറയുന്നത്.ഇരു രാജ്യങ്ങൾക്കുമിടയിൽ പരിമിതമായ സർവീസുകൾ ആരംഭിക്കുന്നതിന് സൗദിയിലെ ഇന്ത്യൻ എംബസിയും കേന്ദ്രവിദേശകാര്യ മന്ത്രാലയവും നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയതനുസരിച്ച് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കാൻ ഇനിയും രണ്ടുമാസമെങ്കിലും എടുക്കും.ഈ കാലയളവിനിടെ ഇന്ത്യ വീണ്ടും റെഡ് ലിസ്റ്റിൽ തന്നെ തുടരുകയാണെങ്കിൽ ഇത് വീണ്ടും നീളാനും സാധ്യതയുണ്ട്.നിലവിൽ സൗദിയിൽ നിന്നും മാസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ ആയിരക്കണക്കിന് മലയാളികളാണ് തിരിച്ചുപോകാനാവാതെ നാട്ടിൽ കുടുങ്ങി കിടക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News