Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
അട്ടിമറി നീക്കമെന്ന് സംശയം,സൗദി രാജാവിന്റെ സഹോദരനടക്കം മൂന്നു പേർ അറസ്റ്റിൽ

March 07, 2020

March 07, 2020

റിയാദ് : സൗദി രാജാവിന്റെ സഹോദരന്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ മൂന്ന് പ്രമുഖരെ സൗദി ഭരണകൂടം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ രാജ്യത്ത് ശക്തമായ സ്വാധീനമുള്ളവരാണ്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് അറസ്‌റ്റെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ അറസ്റ്റിന്റെ കാരണം വ്യക്തമല്ല.സഊദി ഭരണാധികാരിയുടെ ഇളയ സഹോദരന്‍ പ്രിന്‍സ്‌  അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്, മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നാഇഫ്, രാജകുടുംബാംഗമായ നവാഫ് ബിന്‍ നായിഫ് എന്നിവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ ഇളയ പുത്രനാണ് പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്. ഭരണകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കിടയില്‍ പരക്കെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. സഊദി മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന മുഹമ്മദ ബിന്‍ നാഇഫ് 2017 മുതല്‍ വീട്ടുതടങ്കലിലാണ്. മുഖംമൂടി ധരിച്ച്‌ കറുത്ത വേഷമണിഞ്ഞാണ് ഗാര്‍ഡുകള്‍ രാജകുടുംബാംഗങ്ങളുടെ വസതികളില്‍ എത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഇവര്‍ക്കെതിരെയുള്ളതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം,അറസ്റ്റിനെ കുറിച്ച് സൗദി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ സ്വാധീനമുറപ്പിക്കാൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് അറസ്റ്റെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  2017ല്‍ സഊദി രാജകുടുംബത്തിലെ  ഒരു ഡസനിലധികം പ്രമുഖരെ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. 2016ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശാിയായി പ്രഖ്യാപിച്ചിതിന് പിന്നാലെ ഭരണത്തില്‍ ശക്തമായ ഇടപെടലാണ് അദ്ദേഹം നടത്തുന്നത്.


Latest Related News