Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
500 മില്യൺ യൂറോ,ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് തന്നെ,ലോകകപ്പിന് ശേഷം കരാർ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോർട്ട്

November 30, 2022

November 30, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബിലേക്ക് തന്നെയെന്ന്  റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം സൗദി ക്ലബായ അല്‍ നാസറില്‍ ചേരുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലബുമായി താരം 500 മില്യണ്‍ യൂറോയുടെ കരാര്‍ ഒപ്പുവെക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് വിവരം.റിപ്പോര്‍ട്ട് പ്രകാരം രണ്ടര വര്‍ഷത്തെ കരാറാണ് താരത്തിന് മുന്നില്‍ ക്ലബ് വെച്ചിരിക്കുന്ന ഓഫര്‍. ഒരു സീസണ് 200 മില്യണ്‍ യൂറോയായിരിക്കും പ്രതിഫലം. പിയേഴ്‌സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുള്ള ക്രിസ്റ്റിയാനോയുടെ പുറത്താകലിന് വഴിവെച്ചത്.

അഭിമുഖത്തില്‍ യുണൈറ്റഡിനെതിരെയും പരിശീലകര്‍ക്കെതിരെയും ക്രിസ്റ്റ്യാനോ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗിനോട് ഒരു ബഹുമാനവും ഇല്ലെന്ന് താരം തുറന്നടിച്ചിരുന്നു. കോച്ച് മാത്രമല്ല മറ്റു രണ്ടോ മൂന്നോ പേര്‍ കൂടി തന്നെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ക്ക് താന്‍ ഇവിടെ തുടരുന്നത് ഇഷ്ടമല്ല. കഴിഞ്ഞ വര്‍ഷവും അവര്‍ക്ക് ഇതേ നിലപാട് തന്നെയായിരുന്നുവെന്നും ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News