Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദിയിൽ വാഹനാപകടം,യു.എ.ഇയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പുറപ്പെട്ട മലയാളി നെഴ്‌സ് മരിച്ചു 

April 26, 2021

April 26, 2021

ബുറൈദ / സൗദി അറേബ്യ: സൗദിയിലെ റിയാദ് - അല്‍ഖസീം റോഡില്‍ ഞായറാഴ്ച ഉണ്ടായ റോഡപകടത്തില്‍ മലയാളി നെഴ്‌സ് മരിച്ചു.. പത്തനംതിട്ട, അടൂര്‍ സ്വദേശിയും അല്‍ഖസിം ബദായ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സുമായ ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്.

അല്‍ഖസിം - റിയാദ് റോഡില്‍ ബുറൈദ നഗരത്തില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെയുള്ള അല്‍ഖലീജില്‍ ഇന്നലെ ഉച്ച തിരിഞ് മൂന്ന് മണിയ്ക്കാണ് അപകടം ഉണ്ടായത്. റിയാദ് എയര്‍പോര്‍ട്ടി ലേക്കു യാത്ര ചെയ്യുകയായിരുന്ന ശില്പ മേരി സഞ്ചരിച്ച വാഹനം കീഴ്മേല്‍ മറിയുകയായിരുന്നു. കാറില്‍ നിന്നു തെറിച്ചു വീണ ശില്പയെ ഗുരുതരമായ പരിക്കുകളോടെ റിയാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള അല്‍തുമൈര്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

യു എ ഇയിലുള്ള ഭര്‍ത്താവിനൊപ്പം വാര്‍ഷികാവധി ചിലവഴിക്കാനായി പുറപ്പെട്ടതായിരുന്നു ശില്പ മേരി. കഴിഞ്ഞ രണ്ടു വര്‍ഷമായി ബദായ ജനറല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ശില്പ ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ്: ജിബിന്‍ വർഗീസ് ജോണ്‍.

വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദില്‍ നിന്ന് മുന്നൂറു കിലോമീറ്ററിലധികം ദൂരെയാണ് ബുറൈദ നഗരം. മൃതദേഹംആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മലയാളി സാമൂഹിക പ്രവര്‍ത്തകരും നഴ്‌സുമാരുടെ കൂട്ടായ്മയും രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  

 


Latest Related News