Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു

December 01, 2023

Qatar_Malayalam_News

December 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : താൽക്കാലിക വിരാമത്തിന് ശേഷം ഗസ മുനമ്പിലെ ജനങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഭരണകൂടം അഗാധമായ ഖേദം പ്രകടിപ്പിച്ചു.

വെടിനിർത്തൽ തുടരാൻ ലക്ഷ്യമാക്കി ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.മാനുഷികമായ വെടിനിർത്തലിലൂടെ മേഖലയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾ തുടരാൻ ഖത്തർ ഭരണകൂടം മധ്യസ്ഥ പങ്കാളികളോടൊപ്പം ശ്രമം തുടരുമെന്നും സമാധാനത്തിലേക്ക് മടങ്ങാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

താൽക്കാലികമായി നിർത്തിയതിന് ശേഷമുള്ള ആദ്യ മണിക്കൂറുകളിൽ ഗാസ മുനമ്പിൽ ഇസ്രായേൽ തുടർച്ചയായ ബോംബാക്രമണം നടത്തിയത് മധ്യസ്ഥ ശ്രമങ്ങളെ സങ്കീർണ്ണമാക്കുകയും ഗസയിലെ മാനുഷിക ദുരന്തം വർദ്ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ അക്രമം തടയാൻ അന്താരാഷ്ട്ര സമൂഹം എത്രയും വേഗം ഇടപെടണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 

.


Latest Related News