Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
പുറങ്ങ് അബ്ദുല്ല മുസ്‌ലിയാർ നാട്ടിൽ നിര്യാതനായി

September 12, 2021

September 12, 2021

മസ്​കത്ത്​: പ്രമുഖ മതപണ്ഡിതനും മസ്കത്ത്​ റൂവി സുന്നി സെന്‍റര്‍ അധ്യാപകനും സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമവുമായിരുന്ന പുറങ്ങ്​ അബ്​ദുല്ല മുസ്​ലിയാര്‍ (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന്​ കഴിഞ്ഞ മൂന്ന്​ വര്‍ഷമായി നാട്ടിലായിരുന്നു.

മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശിയായ അബ്​ദുല്ല മുസ്​ലിയാര്‍ 1990ലാണ്​ ഒമാനില്‍ എത്തുന്നത്​. ആ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിച്ച റൂവി സുന്നി സെന്‍റര്‍ മദ്​റസയുടെ പ്രിന്‍സിപ്പല്‍ ആയിരുന്നു. 30 വര്‍ഷം ആ സ്ഥാനത്ത്​ തുടര്‍ന്ന അബ്​ദുല്ല മുസ്‌ലിയാര്‍ സുന്നി സെന്‍റര്‍ ഉപദേശക സമിതി ചെയര്‍മാനുമാണ്​. സുപ്രഭാതം പത്രത്തി​െന്‍റ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും സേനവമനുഷ്​ഠിച്ചിട്ടുണ്ട്​.

ഖദീജയാണ്​ ഭാര്യ. മക്കള്‍: ഷഹീര്‍ അന്‍വരി, ഷെമീം, ഷെഫീക്ക്, ഷുക്കൂര്‍, സെറീന. ഖബറടക്കം ഞായറാഴ്​ച ഉച്ചക്ക് പന്ത്രണ്ടിന് പുറങ്ങ്​ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


Latest Related News