Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിൽ പ്രൈമറി ക്‌ളാസുകൾ ഓൺലൈനായി മാത്രം നടത്താൻ നിർദേശം

January 13, 2022

January 13, 2022

മസ്കത്ത് : കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഒമാനിലെ സ്‌കൂളുകളിൽ പ്രൈമറി ക്ലാസുകൾ ഓൺലൈൻ മാത്രമായി നടത്താൻ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. ജനുവരി 16 മുതൽ നാലാഴ്ചത്തേക്കാണ് ഓൺലൈൻ ക്ലാസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. എല്ലാ ആളുകളും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നും വാണിജ്യ സ്ഥാപനങ്ങൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. ഹാളുകളിലും കായിക വേദികളിലും കൃത്യമായ കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. 50 ശതമാനത്തിൽ കൂടുതൾ ആളുകൾക്ക് പ്രവേശനം അനുവദിക്കരുത് - കമ്മിറ്റി ഉത്തരവിട്ടു.

അതേസമയം, കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും ഓൺലൈനിലേക്ക് മാറുകയാണ്. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ നേരത്തെ ഓഫ്‌ലൈൻ ക്ലാസുകൾ ഒഴിവാക്കിയിരുന്നു. അൽ ഗുബ്‌റ ഇന്ത്യൻ സ്‌കൂളിൽ ആദ്യ ദിവസം ഏഴ് മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നടന്നിരുന്നു. എന്നാൽ, എല്ലാ ക്ലാസുകളും ഇപ്പോൾ ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട് . വാദീ കബീർ ഇന്ത്യൻ സ്‌കൂൾ ശൈത്യകാല അവധിക്ക് ശേഷം ഇത് വരെ തുറന്ന് പ്രവർത്തിച്ചിട്ടില്ല. സീബ് ഇന്ത്യൻ സ്‌കൂൾ അവധി കഴിഞ്ഞ് തുറന്നത് മുതൽതന്നെ നേരിട്ടുള്ളക്ലാസുകളും പരീക്ഷയും നടത്തിയിരുന്നു. ഒമാനിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ എല്ലാ ഇന്ത്യൻ സ്‌കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനാണ് സാധ്യത. വീണ്ടും ഓൺലൈൻ രീയിയിലേക്ക് മാറിയതോടെ 10, 12 ക്ലാസുകളിലെ പരീക്ഷ സംബന്ധമായ അനിശ്ചിതത്വവും നിലനിൽക്കുന്നുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10,12 ക്ലാസുകളിൽ സി.ബി.എസ്.ഇ പബ്ലിക് പരീക്ഷ നടക്കുമോ എന്നതടക്കമുള്ള നിരവധി ആശങ്കകളാണ് വിദ്യാർഥികൾക്കും രഷിതാക്കൾക്കും അധ്യാപകർക്കുമുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News