Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മരിക്കാൻ അനുവദിക്കില്ല,ഫലസ്തീനിൽ നവജാത ശിശുവിന് ഷിറിൻ എന്ന പേരു നൽകി മാതാപിതാക്കൾ

May 13, 2022

May 13, 2022

ദോഹ : അധിനിവിഷ്ട ഫലസ്തീനിലെ മനുഷ്യാവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ കർമരംഗത്ത് ഉറച്ചു നിന്ന ഷിറിന്‍ അബു അഖ്‌ലെ എന്ന മാധ്യമപ്രവർത്തകയെ മരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഫലസ്തീൻ ജനത.അഖ്‌ലെ കൊല്ലപ്പെട്ട ദിവസം ജനിച്ച പെൺകുഞ്ഞിന് ഷിറിൻ എന്ന് പേരുനൽകി വെസ്റ്റ് ബാങ്കിലെ മാതാപിതാക്കൾ പ്രതീകാത്മകമായി അത് ലോകത്തോട് വിളിച്ചു പറയുകയാണ്.വെസ്റ്റ് ബാങ്കിലെ ബുറിൻ ഗ്രാമത്തിൽ ജനിച്ച കുഞ്ഞിനാണ് ഷിറിൻ എന്ന് പേരുനൽകിയത്. ആദ്യമായി കുഞ്ഞ് ധരിച്ച ഉടുപ്പിൽ പ്രസ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.

ജൂത പട്ടാളത്തിന്റെയും കുടിയേറ്റക്കാരുടെയും കണ്ണിലെ കരടായിരുന്ന ഷിറിൻ.റമദാൻ വ്രതാരംഭം മുതൽ ഫലസ്തീനെതിരെ ഏകപക്ഷീയമായ ആക്രമണമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരുന്നത്. സൈന്യം മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ലോകത്തിന് തുറന്നു കാട്ടിക്കൊടുക്കാൻ ജറുസലേമിൽ താമസിച്ച് അവർ എല്ലാ ദിവസവും  വെസ്റ്റ്ബാങ്ക് പട്ടണങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്നു. സമൂഹമാധ്യമത്തിൽ അവർ അവസാനമായി പങ്കുവെച്ച ദ്യശ്യവും ജനിനിലേക്ക് ഇസ്രയേൽ അധിനിവേശം റിപ്പോർട്ട് ചെയ്യാൻ സ്വയം കാർ ഓടിച്ചുപോകുന്നതാണ്.ഇസ്രായേൽ സൈന്യം കൊലപ്പെടുത്തുന്ന ഫലസ്തീനികളുടെ സംസ്‌കാര ചടങ്ങുകളിലും അവർ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. അതുതന്നെയാണ് വളരെ അടുത്തുനിന്ന് മുഖത്തേക്ക് വെടിയുതിർത്ത് ഷിറിൻ അബൂ അഖ്‌ലെ എന്ന പ്രമുഖ മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്താൻ സൈന്യത്തെ പ്രേരിപ്പിച്ചതും.1997ൽ അൽ ജസീറയിൽ ചേർന്ന ഷിറിൻ  കുറഞ്ഞകാലം കൊണ്ടുതന്നെ അൽജസീറയുടെ മുഖമായി മാറിയിരുന്നു.

ഷിറിന്‍റെ ജീവിതവും മരണവും ഒരുപോലെ ഇസ്രായേൽ കുറ്റകൃത്യങ്ങളുടെ തെളിവാണെന്നും ഫലസ്തീനിലെ ഏറ്റവും മികച്ച പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ഷിറീനെന്നുമാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ മുൻ വക്താവായ ഡയാന ബട്ട് ട്വിറ്റ് ചെയ്തത്.

“ജനങ്ങളുമായി അടുത്തിടപെഴകാനാണ് ഞാൻ പത്രപ്രവർത്തനം തെരഞ്ഞെടുത്തത്. യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്നത് അത്ര എളുപ്പമായിരിക്കില്ല. പക്ഷേ, എനിക്ക് അവരുടെ ശബ്ദം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരണം. ഞാൻ ഷിറീൻ അബു അഖ്‌ലെയാണ്” – ഒരു ചാനൽ അഭിമുഖത്തിൽ ഷിറീൻ അബൂ അഖ്‌ലെ പറഞ്ഞ വാക്കുകളാണിത്.
തുറന്നുപറച്ചിലുകൾ മുഴുവനാകാതെ ജെനിനിലെ ആക്രമണം റിപ്പോർട്ട് ചെയുന്നതിനിടെ ജൂത പട്ടാളത്തിന്റെ വെടിയേറ്റ് കർമ മേഖലയിൽ രക്തസാക്ഷിത്വം വരിച്ച ഷിറിന് ഫലസ്തീൻ ജനത ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നൽകും.
ഇന്നലെ  ഫലസ്തീന്‍ പ്രസിഡന്‍ഷ്യന്‍ കോംപൗണ്ടിൽ പൊതുദർശനത്തിന് വെച്ച ഷിറിന്റെ മൃതദേഹത്തിൽ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.അബു അഖ്‌ലെയുടെ കൊലപാതകത്തില്‍ ഇസ്രായേലുമായി സംയുക്ത അന്വേഷണത്തെ ഞങ്ങള്‍ നിരസിക്കുന്നതായും ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ നീതി തേടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്നും അബ്ബാസ് പറഞ്ഞു
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News