Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന പാലക്കാട് സ്വദേശി സൗദിയിൽ മരിച്ചു

July 14, 2021

July 14, 2021

 

റിയാദ്: നാട്ടിലേക്ക് പോകാന്‍ ടികെറ്റെടുത്ത് കാത്തിരിന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകന്‍ സനീഷ് പി (38) ആണ് സൌദിയിലെ അല്‍ ഹസയില്‍ മരിച്ചത്. ജൂലൈ 22 ന് നാട്ടിലേയ്ക്ക് പോകാന്‍ സനീഷ് ടിക്കറ്റ് എടുത്തിരുന്നു. അഞ്ചു വര്‍ഷമായി അല്‍ഹസയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വൈകിട്ട്, മുറിയിലെത്തിയ സുഹൃത്തുക്കളാണ് സനീഷിനെ ബോധരഹിതനായി കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക നിഗമനത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദൃശ്യയാണ്  ഭാര്യ. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലമായി അല്‍ ഹസയില്‍ ഒരു കമ്ബനി ഡ്രൈവറായി ജോലി ചെയ്തിരുന്ന സനീഷിന് വിലുപലമായ സൌഹൃദവലയമുണ്ട്. നവയുഗം സാംസ്കാരികവേദിയുടെ അല്‍ ഹസ സനയ്യ യൂണിറ്റ് അംഗവും സജീവപ്രവര്‍ത്തകനുമായിരുന്നു. മലയാളികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും സനീഷ് സജീവമായി ഇടപെട്ടിരുന്നു. സനീഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകള്‍ നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരികയാണെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.


Latest Related News