Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഒരു രാത്രി കൂടി അച്ഛനൊപ്പം,പെലെയുടെ നൊമ്പരച്ചിത്രം പങ്കുവെച്ച് മകൾ

December 24, 2022

December 24, 2022

ന്യൂസ്‌റൂം ബ്യുറോ
സാവൊപൗളൊ : പെലെയുടെ മകള്‍ കെലി നാസിമെന്റൊ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച  പോസ്റ്റ് ചെയ്ത ആശുപത്രിക്കിടക്കയിൽ അച്ഛനൊപ്പമുള്ള ചിത്രം ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേദനയാവുന്നു. സാവൊപൗളോയിലെ ആശുപത്രിക്കിടക്കയില്‍ പിതാവിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഫോട്ടോക്ക് ഒരു രാത്രി കൂടി ഒരുമിച്ച് എന്നാണ് കെലി അടിക്കുറിപ്പെഴുതിയത്. പെലെയുടെ കാന്‍സര്‍ രോഗം മൂര്‍ഛിക്കുന്നതായി കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.

 
ചിത്രത്തില്‍ പെലെയുടെ മുഖത്തിന്റെ ഒരു വശം മാത്രമേ കാണുന്നുള്ളൂ. ശനിയാഴ്ച ബ്രസീല്‍ സമയം രാത്രി 11 നാണ് ചിത്രം പോസ്റ്റ് ചെയ്തത്. ആശുപത്രിയിലായിരിക്കും പെലെയുടെ ക്രിസ്മസ് എന്ന് കെലിയും മറ്റൊരു മകള്‍ ഫഌവിയ അരാന്റസും അറിയിച്ചിരുന്നു. ലോകകപ്പ് ഫൈനല്‍ വീക്ഷിക്കുന്ന പെലെയുടെ പാദം ഫഌവിയ തിരുമ്മുന്ന ദൃശ്യങ്ങളും കഴിഞ്ഞയാഴ്ച കെലി പുറത്തുവിട്ടിരുന്നു. നവംബര്‍ 29 നാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2021 സെപ്റ്റംബറിലാണ് പെലെക്ക് കൊളോണ്‍ കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News