Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
വാദികളിൽ വെള്ളപ്പൊക്കത്തിന് സാധ്യത,ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ജാഗ്രതാ മുന്നറിയിപ്പ്

July 25, 2023

July 25, 2023

ന്യൂസ്‌റൂം ബ്യുറോ 

മസ്കത്ത് :ന്യൂനമർദത്തിന്‍റെ ഫലമായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ വെള്ളമുയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സൗത്ത് അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ എന്നീ സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന ഒറ്റപ്പെട്ട മഴയ്ക്ക് (10-30 മില്ലിമീറ്റർ) സാധ്യതയുള്ളത്. പർവതപ്രദേശങ്ങളിലും ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഒമാൻ കടൽ തീരത്ത് തിരമാലകളുടെ ഉയരം പരമാവധി 1.5 മുതൽ 2.5 മീറ്റർ വരെ ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

താഴ്വാരങ്ങളിൽ താമസിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനുകൾ നിരീക്ഷിക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി ജനങ്ങൾക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News