Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
നോർക്ക പുനരധിവാസ പദ്ധതി:ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ ബാങ്ക് ഓഫ് ഇന്ത്യ വായ്പ നൽകും

September 08, 2019

September 08, 2019

നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള മേഖലാ സോണൽ മാനേജർ വി.മഹേഷ് കുമാറും മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറുന്നു

തിരുവനന്തപുരം : നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (NDPREM) പ്രകാരം പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ നൽകാൻ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്‌സുമായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. 30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ്‌സിഡിയും(പരമാവധി 3 ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3% പലിശ സബ്‌സിഡിയും നൽകി തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ കൈത്താങ്ങ് നൽകുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (NDPREM).

മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷണൻ നമ്പൂതിരിയും, ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള മേഖലാ സോണൽ മാനേജർ വി. മഹേഷ് കുമാറും തമ്മിൽ ധാരാണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിദ്ധ്യത്തിൽ കൈമാറി. നോർക്ക റൂട്ട്‌സ് റസിഡൻസ് വൈസ് ചെയർമാൻ കെ. വരദരാജൻ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ജോയിന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ഡി. ജഗദീശ്, ബാങ്ക് ഓഫ് ഇന്ത്യ മേഖലാ മാനേജർ ജോർജ്ജ് വർഗ്ഗീസ്, സീനിയർ മാനേജർ ആർ. രാജേഷ് എന്നിവർ പങ്കെടുത്തു

നിലവിൽ ഈട് വയ്ക്കാൻ നിവർത്തിയില്ലാതെ സംരംഭങ്ങൾ തുടങ്ങാൻ ബുദ്ധിമുട്ടുന്ന തിരികെയെത്തിയ പ്രവാസികൾക്ക് വലിയൊരാശ്വാസമാണ് ഈ പ്രഖ്യാപനം. ഇതു വഴി കൂടുതൽ പേരിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാൻ കഴിയും.
 


Latest Related News