Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനില്‍ അനുവാദമില്ലാതെ പൗരന്മാരുടെ വീഡിയോ ചിത്രീകരിച്ച യുവതി അറസ്റ്റിലായി 

January 20, 2024

news_malayalam_arrest_updates_in_oman

January 20, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: മസ്‌കത്തില്‍ അനുവാദമില്ലാതെ പൗരന്മാരുടെ വിഡിയോ ചിത്രീകരിച്ച യുവതിയെ അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ വിവരസാങ്കേതിക നിയമം ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡിന്റേതാണ് നടപടി. അനുവാദമില്ലാതെ ചിത്രീകരിച്ച വിഡിയോ ക്ലിപ്പ് യുവതി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. വിഡിയോയില്‍ നിന്ദ്യമായ ഭാഷ ഉപയോഗിച്ചെന്നും റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു. യുവതിക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ഒമാന്‍ പോലീസ് വ്യക്തമാക്കി. 

2023 ഏപ്രിലില്‍ പൊതുധാര്‍മ്മികത ലംഘിച്ചെന്ന കുറ്റത്തിന് രാജ്യത്ത് നിരവിധി സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News