Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
രണ്ടാമത് വെസ്റ്റ് ഏഷ്യന്‍ വോളിബോള്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പിന് ഒമാന്‍ ആതിഥേയത്വം വഹിക്കും

January 29, 2024

news_malayalam_sports_news_updates

January 29, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

മസ്‌കത്ത്: രണ്ടാമത് വെസ്റ്റ് ഏഷ്യന്‍ പുരുഷ വോളിബോള്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന് ഒമാന്‍ വേദിയാകും. ഫെബ്രുവരി ഒന്ന് മുതല്‍ 12 വരെ സൊഹാറില്‍ മത്സരങ്ങള്‍ നടക്കും. ഒമാനില്‍ ഇതാദ്യമായാണ് ഒരു ക്ലബ്ബ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വെസ്റ്റ് ഏഷ്യന്‍ വോളിബോള്‍ ഫെഡറേഷനില്‍ അംഗങ്ങളായ എട്ട് അറബ് രാജ്യങ്ങളില്‍ നിന്നുള്ള 11 ക്ലബ്ബുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 

ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സൊഹാര്‍ ക്ലബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൊഹാര്‍ സ്‌പോര്‍ട്‌സ് കോപ്ലക്‌സിലെ പ്രധാന ഹാളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. അതേസമയം മാജിസ് ക്ലബ്ബ്, അല്‍ സലാം ക്ലബ്ബ് എന്നീ ഹാളുകള്‍ ടീമുകളുടെ പരിശീലനങ്ങള്‍ക്കായി നിയോഗിക്കും. 

ചാമ്പ്യന്‍ഷിപ്പിനായി നേരത്തെ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു. 

ഗ്രൂപ്പ് 1 - അല്‍ റയ്യാന്‍ (ഖത്തര്‍), അല്‍ ഇബ്തിസാം (സൗദി അറേബ്യ), അല്‍ സീബ് (ഒമാന്‍), ബനിയാസ് ( യുഎഇ), അല്‍ ഖാദിസിയ (കുവൈത്ത്)

ഗ്രൂപ്പ് 2: ഖൈബല്‍ അല്‍ മഹ്‌റ (യെമന്‍), അല്‍ അറബി (ഖത്തര്‍), ഷബാബ് അല്‍ ഹുസൈന്‍ (ജോര്‍ദാന്‍), അല്‍ അഹ്‌ലി ( ബഹ്‌റൈന്‍), അല്‍ കുവൈത്ത് (കുവൈത്ത്), സോഹാര്‍ (ഒമാന്‍)

പങ്കെടുക്കുന്ന ടീമുകള്‍ ഓരോ ഗ്രൂപ്പിലും ഒരു റൗണ്ട് കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും നാല് ടീമുകള്‍ രണ്ടാം റൗണ്ടിലേക്ക് കടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ 
ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News