Breaking News
ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല | ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം |
ഒമാനില്‍ അടിയന്തര രക്തദാനത്തിന് ആഹ്വാനം

March 17, 2024

news_malayalam_urgent_call_for_blood_and_platelet_donation_in_oman

March 17, 2024

അഞ്ജലി ബാബു

മസ്‌കത്ത്: ഒമാനില്‍ അടിയന്തര രക്തദാനത്തിന് ആഹ്വാനം ചെയ്ത് ആരോഗ്യമന്ത്രാലയം. റമദാന്‍ മാസത്തില്‍ രക്തബാങ്കുകള്‍ക്ക് ക്ഷാമം നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ 2,700-ലധികം രക്തദാതാക്കളും 260 പ്ലേറ്റ്‌ലെറ്റ് ദാതാക്കളും ആവശ്യമായി വരും. നിലവില്‍ 24 പ്ലേറ്റ്‌ലെറ്റുകളും 308 ദാതാക്കളുമാണുള്ളത്. 

റമദാനില്‍, ബൗഷറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രാത്രി 7.30 മുതല്‍ 11.30 വരെ രക്തദാനത്തിന് അവസരമുണ്ട്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 10.30 വരെയും പ്ലേറ്റ്‌ലെറ്റ് ദാനം ചെയ്യാന്‍ കഴിയും.

പ്ലേറ്റ്‌ലെറ്റുകളുടെ ആവശ്യകത: 

അപകടങ്ങള്‍, പൊള്ളല്‍, ഓപ്പണ്‍ ഹാര്‍ട്ട് പോലുള്ള വലിയ ശസ്ത്രക്രിയകള്‍, മജ്ജ-കരള്‍ മാറ്റിവയ്ക്കല്‍, കഠിനമായ രക്തസ്രാവം, എന്നീ സന്ദര്‍ഭങ്ങളില്‍ കേന്ദ്ര ബ്ലഡ് ബാങ്കിന് പ്രതിദിനം 10 പ്ലേറ്റ്‌ലെറ്റ് ദാതാക്കളെ ആവശ്യമുണ്ട്. പ്രസവം, വളര്‍ച്ച എത്താത്ത നവജാത ശിശുക്കള്‍, പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് അനുഭവിക്കുന്ന രോഗികള്‍, കാന്‍സര്‍ രോഗികള്‍, പ്രത്യേകിച്ച് കീമോതെറാപ്പിക്ക് വിധേയരായവര്‍ എന്നിവര്‍ക്ക് ചികിത്സാ കാലയളവിലുടനീളം പതിവായി പ്ലേറ്റ്‌ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ ആവശ്യമാണ്.

  • പ്ലേറ്റ്‌ലെറ്റ് ദാനം എങ്ങനെ:

രക്തകോശങ്ങളെ വേര്‍തിരിക്കുന്നതിനുള്ള പ്രത്യേക തരം ഉപകരണം ഉപയോഗിച്ച് രക്തം ശേഖരിക്കും. നിശ്ചിത ബാഗുകളിലാണ് പ്ലേറ്റ്‌ലെറ്റുകള്‍ ശേഖരിക്കുന്നത്. ഏകദേശം 45 മുതല്‍ 60 മിനിറ്റ് സമയത്തില്‍ പ്ലേറ്റ്‌ലെറ്റുകളെ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ബാക്കി രക്തഘടകങ്ങളില്‍ നിന്ന് വേര്‍തിരിക്കും.

  • പ്ലേറ്റ്‌ലെറ്റ് ദാനത്തിനുള്ള വ്യവസ്ഥകള്‍: 
  1. ദാതാവ് ആരോഗ്യവാനായിരിക്കണം
  2. 50 കിലോയില്‍ കൂടുതല്‍ ഭാരമുണ്ടായിരിക്കണം
  3. ഹീമോഗ്ലോബിന്റെ അളവ് സാധാരണ നിലയിലായിരിക്കണം
  4. പ്രായം 18 - 60 വയസ്സ് ആവശ്യമാണ്
  5. തലക്കറക്കം, തളര്‍ച്ച പോലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും രക്തദാനം ചെയ്തിരിക്കണം
  6. രക്തദാനത്തിന് ഒരു മാസത്തിന് മുമ്പ് ആസ്പിരിന്‍, മറ്റ് വേദനസംഹാരികള്‍ എന്നിവ കഴിക്കാന്‍ പാടില്ല
  7. 15 ദിവസത്തിലൊരിക്കല്‍ പ്ലേറ്റ്‌ലെറ്റുകള്‍ ദാനം ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News