Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദിയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

March 27, 2024

news_malayalam_un_qualified_medical_practitioners_arrested_in_saudi

March 27, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. 

നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റിയാദില്‍ പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യ ക്ലിനിക്കിലെ ഏകദിന ശസ്ത്രക്രിയാ വിഭാഗവും അടച്ചുപൂട്ടി. നഴ്‌സിനെ നിയമവിരുദ്ധമായി സ്‌കിന്‍ സ്‌പെഷ്യലിസ്റ്റായി പ്രവര്‍ത്തിപ്പിച്ചു, ലൈസന്‍സില്ലാതെ രണ്ട് ഏകദിന ശസ്ത്രക്രിയാ വിഭാഗം തുറന്നു തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് നടപടി. മതിയായ ലൈസന്‍സില്ലാത്തതും യോഗ്യത ഇല്ലാത്തതുമായ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകദിന ശസ്ത്രക്രിയകള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും സൗദി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News