Breaking News
യു.എ.ഇയിൽ നേരിയ ഭൂചലനം  | അജ്മീറില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഇമാമിനെ തല്ലിക്കൊന്നു  | ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു |
മാറ്റങ്ങൾ അതിവേഗം, ചരിത്രത്തിൽ ആദ്യമായി സൗദി മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നു

March 27, 2024

news_malayalam_saudi_to_participate_in_miss_universe_competition

March 27, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്- സെപ്റ്റംബറില്‍ മെക്‌സിക്കോയില്‍ നടക്കാനിരിക്കുന്ന വിശ്വസുന്ദരി മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് പ്രശസ്ത സൗദി മോഡല്‍ റൂമി അല്‍ഖഹ്താനി അറിയിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് മിസ് യൂനിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന കാര്യം റൂമി അറിയിച്ചത്. മിസ് യൂണിവേഴ്‌സ് 2024ല്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ കുറിച്ചു.

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യയുടെ ആദ്യ പങ്കാളിത്തമാണിതെന്നും സൗദി പതാകയും 'മിസ് യൂണിവേഴ്‌സ് സൗദി അറേബ്യ' എന്ന് എഴുതിയ പട്ടമണിഞ്ഞ ഫോട്ടോയും പോസ്റ്റ് ചെയ്‌തുകൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു.

മിസ് അറബ് പീസ്, മിസ് പ്ലാനറ്റ്, മിസ് മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ  വിവിധ പരിപാടികളില്‍ റിയാദ് സ്വദേശിനിയായ റൂമി രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. റീമ  അല്‍ഖഹ്താനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News