Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത: കേരളത്തിലേക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ലാം എ​യ​റും ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​ച്ചു

January 16, 2024

news_malayalam_flight_booking_updates

January 16, 2024

ന്യൂസ്‌റൂം ഡെസ്ക്

മ​സ്ക​ത്ത്: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ലാം എ​യ​റും ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​ച്ചു. സ്കൂ​ൾ അ​വ​ധി​യും ഫെ​സ്റ്റി​വ​ൽ സീ​സ​ണും അ​വ​സാ​നി​ച്ച​തോ​ടെ ഫെബ്രുവരി 14 വ​രെ​യാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേക്കും നി​ര​ക്ക്​ കു​റ​ച്ച​ത്. മ​സ്ക​ത്തി​ൽ ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ സലാം എയർ ഈ​ടാ​ക്കു​ന്ന​ത്. മ​സ്ക​ത്തി​ൽ​ നി​ന്ന് തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് 33 റി​യാ​ലാ​ണ് കു​റ​ഞ്ഞ നി​ര​ക്ക്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ര​ക്കി​ൽ ത​ന്നെ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. 

സ​മാ​ന നി​ര​ക്ക് ത​ന്നെ​യാ​ണ് എ​യ​ർ ഇ​ന്ത്യയും ഈ​ടാ​ക്കു​ന്ന​ത്. ഉച്ച​ക്ക് 12.25ന് ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.35 ന് ​കൊ​ച്ചി​യി​ലെ​ത്തും. എ​ന്നാ​ൽ, മ​സ്ക​ത്തി​ൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 37.200 റി​യാ​ലാണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. മ​സ്ക​ത്തി​ൽ​ നി​ന്ന് പു​ല​ർ​ച്ചെ 2.50 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാവിലെ 7.50 നാ​ണ് കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്ന​ത്. മ​സ്ക​ത്തി​ൽ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്ക്. രാ​വി​ലെ 9.40 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.30 ക​ണ്ണൂ​രി​ലെ​ത്തും. ചൊ​വ്വ. ബു​ധ​ൻ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ൽ​ നി​ന്ന് മ​സ്ക​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ നി​ര​ക്കു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​റ​ച്ചി​ട്ടു​ണ്ട്. രാവിലെ 8.35 ന് ​കൊ​ച്ചി​യി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് രാവിലെ 11.10ന് മ​സ്ക​ത്തി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം 44.900 റി​യാ​ലാണ് ഈ​ടാ​ക്കു​ന്ന​ത്. രാ​ത്രി 11.35 ന് ​കോ​ഴി​ക്കോ​ട്ട് നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 1.50 ന് ​മ​സ്ക​ത്തി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 35.900 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്ക്. 

മ​സ്ക​ത്തി​ൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന സ​ലാം എ​യ​റും നി​ര​ക്കു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ട്. രാ​ത്രി 10.30ന്​ ​മ​സ്ക​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 3.20 കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന സ​ലാം എ​യ​ർ 37  റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഈ ​നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റി​ന് 20 കി​ലോ ല​ഗേ​ജ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക.

അതേസമയം, വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്കു​ക​ൾ കു​റ​ച്ചെന്ന അ​റി​യി​പ്പു​ക​ൾ വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പോ​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്. പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ ടി​ക്ക​റ്റു​ക​ൾ എ​ടു​ത്തു ക​ഴി​ഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News