Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള സലാം എയർ വിമാന സർവീസ് ഒക്​ടോബർ​ മുതൽ നിർത്തുന്നു; റിസർവേഷൻ ചെയ്തവർക്ക്​ റീഫണ്ട് നൽകും

September 21, 2023

Malayalam_Gulf_News

September 21, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്​: ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ ഒക്ടോബർ ഒന്ന്​ മുതൽ നിർത്തുന്നു. ഇന്ത്യയിലേക്ക്​ വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതികൾ കാരണമാണ് സർവിസുകൾ നിർത്തുന്നതെന്ന്​ സലാം എയർ വ്യക്​തമാക്കി. സലാം എയർ വെബ്​സൈറ്റിൽ നിന്നും​ ഒക്​ടോബർ ഒന്ന്​ മുതലുള്ള ബുക്കിങ്ങ്​ സൗകര്യവും നിർത്തി വെച്ചിട്ടുണ്ട്.

റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും മുഴുവൻ തുകയും റീഫണ്ട് ലഭിക്കുന്നതായിരിക്കും. റീ ഫണ്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സലാം എയറിനെ ബന്ധപ്പടാവുന്നതാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. അതേസമയം, എത്ര കാലത്തേക്കാണ്​​ വിമാന സർവീസ് നിർത്തുന്നത്​ എന്നതിനെ കുറിച്ച്​ അധികൃതർ വ്യക്തത നൽകിയിട്ടില്ല.

സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികൾക്ക്​​ ഇത് വലിയ തിരിച്ചടിയാകും. ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സർവീസായിരുന്നു സലാം എയർ. കോഴിക്കോട്​, തിരുവനന്തപുരം, ജയ്പൂർ, ലഖ്​നൗ എന്നീ നഗരങ്ങളിലേക്കാണ്​  സലാം എയർ ഇന്ത്യയിലേക്ക്​ സർവിസ്​ നടത്തുന്നത്​. കോഴിക്കോട്ടേക്ക്​ സലാലയിൽ നിന്നാണ്​ നിലവിൽ വിമാനമുള്ളത്. ഒക്ടോബർ ഒന്ന്​ മുതൽ മസ്​കത്തിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ നേരിട്ട്​ വിമാനം ആരംഭിക്കാനിരിക്കെയാണ്​ അ​പ്രതീക്ഷിതമായി ഇന്ത്യയിലേക്ക്​ സലാം എയർ സർവീസ് നിർത്തലാക്കുന്നത്​. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News