Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി മരിച്ചു

December 14, 2023

Malayalam_Gulf_News

December 14, 2023

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് കരിമ്പ പാലക്കല്‍ പീടിക സ്വദേശി അച്ചാരത്ത് മുഹമ്മദ് ഷഫീഖ് (28) ആണ് മരിച്ചത്. ഒമാനിലുള്ള മുഹമ്മദ് സീബിലെ സൈക്കിള്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. 

ചൊവ്വാഴ്ച്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തി ഉറങ്ങിയ ഷഫീഖ് രാവിലെയായിട്ടും എഴുന്നേല്‍ക്കാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തി പരിശോധിച്ചപ്പോൾ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അച്ചാരത്ത് ഉമർ–നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: അനീഷ. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News