Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഒമാനി ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങൾ 

August 24, 2023

August 24, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഇന്ത്യയുടെ ഡയമണ്ട് കട്ട് ഫെസ്റ്റിവലിൽ ഒമാനിൽ നിന്നുള്ള ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങൾ. 'മികച്ച ഛായാഗ്രഹണം, മികച്ച നടൻ, മികച്ച ഡോക്യുമെന്ററി ഫിലിം' എന്നിവയ്ക്കുള്ള അവാർഡുകളാണ്  'അൽ സിജ്' എന്ന ഒമാനി ഡോക്യുമെന്ററി സിനിമ നേടിയത്.  

ഒമാനി ഫിലിം സൊസൈറ്റിയാണ് ചിത്രം നിർമ്മിച്ചത്. ഒമാനിൽ റെഡ് ഷുഗർ കൃഷി ചെയ്യുന്ന ഒമാനി കർഷകനെ കുറിച്ചുള്ളതാണ് ഡോക്യുമെന്ററി. കൃഷിയുടെ മാനുഷികവും സാമ്പത്തികവും സാമൂഹികവുമായ വശങ്ങളെ കുറിച്ചും സിനിമയിൽ പറയുന്നുണ്ട്.  

നിസ്വ, ബഹ്‌ല, അൽ ഹംറ, മന തുടങ്ങിയ ഒമാനിലെ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. വിവിധ അറബ് ഫെസ്റ്റിവലുകളിലും, അന്തർദേശീയ ഫെസ്റ്റിവലുകളിലും ചിത്രം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News