Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
നെയ്മറിന് കാൽമുട്ടിന്റെ പരിക്ക് ഗുരുതരം, ശസ്ത്രക്രിയ വേണ്ടിവരും

October 19, 2023

news_malayalam_sports_news_updates

October 19, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

സാവോപോളോ: ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ പരിക്ക് ഗുരുതരം. താരത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഇടത് കാൽമുട്ടിലെ എ.സി.എൽ ലിഗ്മെന്റിനും മെനിസ്കസിനും പൊട്ടലുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ചുരുങ്ങിയത് എട്ടുമാസമെങ്കിലും താരത്തിന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും.

അടുത്തവര്‍ഷത്തെ കോപ അമേരിക്ക മത്സരത്തിന് മുമ്പ് ഗ്രൗണ്ടില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ വാർത്തകുറിപ്പിൽ പറഞ്ഞു.

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വക്കെതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ഓടുന്നതിനിടെ കാലിടറി വീഴുകയായിരുന്നു. സ്ട്രെച്ചറിലാണ് താരത്തെ ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. മത്സരത്തിൽ രണ്ടുഗോളിന് ടീം ഉറുഗ്വയോട് തോൽക്കുകയും ചെയ്തു.

അതേസമയം, എഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയും സൗദി അല്‍ ഹിലാലും തമ്മിലുള്ള മത്സരം അടുത്ത മാസം മുംബൈ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് പരിക്ക്. നെയ്മറിനെ നേരിൽ കാണാനുള്ള ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പാണ് അവസാനിച്ചത്.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News