Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
മസ്‌കത്ത് - ദുകം റൂട്ടില്‍ ബസ് ചാര്‍ജ് പകുതിയായി കുറച്ച് മുവാസലാത്ത്

October 17, 2023

news_malayalam_new_traffic_rules_in_oman

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: മസ്‌കത്ത് - ദുകം റൂട്ടില്‍ ബസ് ചാര്‍ജ് പകുതിയായി കുറച്ചതായി ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ഡിസംബര്‍ വരെയാണ് നിരക്ക് കുറച്ചത്.  5 റിയാല്‍ 500 ബൈസയായിരുന്ന ടിക്കറ്റിന് 2 റിയാല്‍ 750 ബൈസയാണ് ഈടാക്കുക. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് മുവാസലാത്ത് ഓഫര്‍ നിരക്ക് പുറത്തുവിട്ടത്. 

മുവാസലാത്ത് വെബ്‌സൈറ്റിലൂടെയും ബസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയും ടിക്കറ്റെടുക്കാം. അസൈബ ബസ് സ്‌റ്റേഷനില്‍ നിന്നാണ് ദുകമിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. രാവിലെയാണ് മസ്‌കത്തിലേക്കും അവിടെ നിന്ന് ദുകമിലേക്കും ബസ് സര്‍വീസ് നടത്തുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
 


Latest Related News