Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു

April 18, 2024

news_malayalam_hamad_airport_updates

April 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2024-ലെ ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ആയി ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ (ബുധൻ) ഫ്രാങ്ക്ഫർട്ടിലെ പാസഞ്ചർ ടെർമിനൽ എക്‌സ്‌പോയിൽ നടന്ന വേൾഡ് എയർപോർട്ട് അവാർഡ് ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. കൂടാതെ, തുടർച്ചയായി പത്താം വർഷവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാർഡും, തുടർച്ചയായി രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ഷോപ്പിംഗ് അവാർഡും ഹമദ് ഇന്റർനാഷണൽ എയർപോർട്ട്  നേടി.

2023 ഓഗസ്റ്റ് മുതൽ 2024 മാർച്ച് വരെ നടത്തിയ സർവേ കാലയളവിൽ 100-ലധികം രാജ്യങ്ങളിലെ വിമാനത്താവള ഉപഭോക്താക്കൾ പൂർത്തിയാക്കിയ വേൾഡ് എയർപോർട്ട് സർവേ ചോദ്യാവലിയെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ നൽകിയത്. ചെക്ക്-ഇൻ, അറൈവൽ, ട്രാൻസിറ്റ്, ഷോപ്പിംഗ്, സെക്യൂരിറ്റി / ഇമിഗ്രേഷൻ തുടങ്ങിയവയെല്ലാം വിലയിരുത്തും.

12 തവണ മുൻ ജേതാക്കളായ സിംഗപ്പൂർ ചാംഗി എയർപോർട്ട് ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനം നേടി. ഏഷ്യയിലെ ഏറ്റവും മികച്ച എയർപോർട്ട്, ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ഇമിഗ്രേഷൻ സർവീസ് എന്നിവയ്ക്കുള്ള അവാർഡുകളും സിംഗപ്പൂർ നേടി.

ഏറ്റവും വലിയ, വാർഷിക ആഗോള വിമാനത്താവള ഉപഭോക്തൃ സംതൃപ്തി സർവേയിൽ ഉപഭോക്താക്കൾ വോട്ട് ചെയ്ത എയർപോർട്ട് വ്യവസായത്തിനുള്ള അംഗീകാരങ്ങളാണ് വേൾഡ് എയർപോർട്ട് അവാർഡുകൾ. 1999 മുതലാണ് വേൾഡ് എയർപോർട്ട് അവാർഡുകൾ ആരംഭിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News