Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
യുഎഇയെ വീഴ്ത്തി,ഒമാന് ഗൾഫ് ടി20 കിരീട നേട്ടം

September 25, 2023

Malayalam_Qatar_News

September 25, 2023

ന്യൂസ്‌റൂം ബ്യുറോ

മ​സ്​​ക​ത്ത്​: ഖ​ത്ത​റി​ൽ ന​ട​ന്ന ടി20 ഐ ഗൾഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒമാന് വിജയ കിരീടം. ദോഹയിലെ  ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  യു.​​എ.​ഇ​യെ 5 വി​ക്ക​റ്റി​ന്​ ത​ക​ർ​ത്താ​ണ് ഗ​ൾ​ഫ് ടി20 കി​രീ​ടം ഒമാൻ സ്വന്തമാക്കിയത്. ഒമാൻ ടീമിന്റെ ക്യാ​പ്​​റ്റ​ൻ ആ​ക്വി​ബ്​ ഇ​ല്യാ​സാണ് ​'പ്ലെ​യ​ർ ഓ​ഫ്​ ദി മാച്ച്'.

ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും മികച്ച പ്രകടനമാണ് ഒമാൻ ടീം കാഴ്ച്ച വെച്ചത്. യു.​എ.​ഇയുടെ ആ​ദ്യ ബാ​റ്റിൽ 20 ഓ​വ​റി​ൽ ​5​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 163 റ​ൺ​സെടുത്തു..ശേഷം ബാറ്റിങ്ങിനിറങ്ങിയ  ആ​ക്വി​ബ്​ ഇ​ല്യാ​സ് (33 ബാ​ളി​ൽ 67 റ​ൺ​സ്), അ​യാ​ൻ​ഖാ​ൻ (38 ബാ​ളി​ൽ 53 റൺസ്), ശു​ഹൈ​ബ്​​ഖാ​ൻ (22) എ​ന്നി​വ​രു​ടെ മികച്ച ബാ​റ്റി​ങ്ങ് ​ പ്ര​ക​ട​നത്തിലൂടെ ഒ​മാ​ൻ മുൻപിലെത്തുകയായിരുന്നു. നാ​ലു​ സി​ക്സും, ഒരു വിക്കറ്റും എ​ട്ടു ​ഫോ​റുമാണ് ആ​ക്വി​ബ് നേടിയത്. അ​യാ​ൻ ഖാ​ന് നാ​ലു ഫോ​റും ലഭിച്ചു.  

അതേസമയം, യു.​എ.​ഇയുടെ മു​ഹ​മ്മ​ദ്​ വ​സീം (46), ആ​സി​ഫ്​ ഖാ​ൻ (38), ഹാ​സി​ൽ ഹ​മീ​ദ്​ (36) എ​ന്നി​വ​രു​ടെ ശക്തമായ ബാ​റ്റി​ങ്ങിലൂടെ നല്ല സ്​​കോ​റാണ് യു.എ.ഇ നേടിയ​ത്. ലീ​ഗ്​ റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ യു.​എ.​ഇ​യോ​ട്​ പരാജയപ്പെട്ടിരുന്നു. ടി20 മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ ടൂ​ർ​ണ​മെ​ന്റി​ൽ​ നി​ന്ന്​ പു​റ​ത്താ​കു​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഒ​മാ​ൻ ടീം. ​എ​ന്നാ​ൽ, അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ശക്തമായ പ്ര​ക​ട​നം ന​ട​ത്തി ഒമാൻ കിരീടം സ്വന്തമാക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News