Breaking News
ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല | ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം | ദുബായ് മെട്രോയുടെ സ്റ്റോപ്പുകളിൽ മാറ്റം; 4 സ്റ്റേഷനുകളിൽ മെട്രോ നിർത്തില്ല | സൗദിയിൽ സ്വിമ്മിങ്‌ പൂളിൽ വീണ് ഒരു വയസ്സുള്ള മലയാളി കുട്ടി മരിച്ചു | വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി |
അരവിന്ദ് കെജ്‌രിവാളിനെതിരെ കുരുക്ക് മുറുകുന്നു; സിബിഐയും ചോദ്യം ചെയ്‌തേക്കും

March 23, 2024

news_malayalam_aravind_kejrival_arrest

March 23, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഡല്‍ഹി: മദ്യനയ കേസില്‍ നിലവില്‍ ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐയും ചോദ്യം ചെയ്‌തേക്കും. ഇഡിയുടെ റിമാന്റ് കാലാവധിക്ക് ശേഷം കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ നീക്കം നടത്തിയേക്കുമെന്നാണ് വിവരം. ഇതിനായി സിബിഐ കോടതിയെ സമീപിച്ചേക്കും. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസ് സീല്‍ ചെയ്തു. മന്ത്രി അഷിതിയാണ് ഇക്കാര്യം അറിയിച്ചത്. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് നടപടി. പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

അതിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം കെജ്രിവാളിന്റെ ഭാര്യയും മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്രിവാള്‍ ഇന്ന് വായിച്ചു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്ന ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നുള്ളവരെപ്പോലും വെറുക്കരുതെന്നും സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും കെജ്രിവാള്‍ സന്ദേശത്തില്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ഞാന്‍ ഉടന്‍ പുറത്തു വന്ന് എന്റെ വാഗ്ദാനങ്ങള്‍ പാലിക്കും,' ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ മുഖ്യമന്ത്രി സ്ഥാനം കെജ്രിവാള്‍ രാജി വെക്കേണ്ടതില്ലെന്നാണ് എഎപിയുടെ തീരുമാനം. ജയിലിലിരുന്ന് കെജ്‌രിവാള്‍ ചുമതലകള്‍ വഹിക്കുമെന്നാണ് സൂചന. 

എന്നാല്‍ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയെ ഇഡി വിശദമായി ചോദ്യം ചെയ്യും. അരവിന്ദ് കെജ്രിവാളിനെ മാര്‍ച്ച് 28 വരെ ആറ് ദിവസത്തേക്ക് ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കസ്റ്റഡിയില്‍ വിട്ട് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. 2022ലെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെജ്രിവാള്‍ മദ്യം കുംഭകോണം നടത്തിയെന്നും ഇഡി ആരോപിക്കുന്നുണ്ട്. മദ്യനയത്തിലെ പങ്കാളികളില്‍ നിന്ന് അനാവശ്യ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് കെജ്‌രിവാള്‍ ഗണ്യമായ കൈക്കൂലി ആവശ്യപ്പെട്ടു, ഈ ഫണ്ട് പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുവെന്നുമാണ് ഇഡിയുടെ ആരോപണം. 

അതേസമയം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള അറസ്റ്റില്‍ താന്‍ അമ്പരന്നുപോയെന്നും നടപടിയെടുക്കുന്നതിന് മുമ്പ് ഇഡി കുറഞ്ഞത് രണ്ടോ മൂന്നോ ദിവസമെങ്കിലും കാത്തിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കെജ്രിവാള്‍ ഇന്ത്യ ടുഡേയോട് വെളിപ്പെടുത്തി. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ താന്‍ മാതാപിതാക്കളോടൊപ്പമായിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News