Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; സമയ പരിധി പ്രഖ്യാപിച്ചു

February 11, 2024

news_malayalam_all_kind_of_plastic_ban_announced_in_oman

February 11, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനില്‍ എല്ലാ വിഭാഗത്തിലുമുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ നിരോധിക്കാന്‍ തീരുമാനം. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കുന്ന സമയ പരിധി പരിസ്ഥിതി അതോറിറ്റി പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണ നിയമവും അനുസരിച്ചാണ് തീരുമാനം. മന്ത്രിതല പ്രമേയപ്രകാരം ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. 

ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിരോധനം ബാധകമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ വിധിക്കും. അന്‍പത് ഒമാനി റിയാലില്‍ കുറയാത്തതും ആയിരം ഒമാനി റിയാലില്‍ കൂടാത്തതുമായ പിഴയും ചുമത്തും. പിഴ ചുമത്തിയ തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതിയുടെ അടുത്ത ദിവസം മുതല്‍ നിയമം പ്രബല്യത്തില്‍ വരും. 

നിരോധനം ഏര്‍പ്പെടുത്തുന്ന സമയപരിധി സംബന്ധിച്ച വിവരങ്ങള്‍: 

1)ജൂലൈ 1, 2024 മുതല്‍ - ഫാര്‍മസികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍
2)ജനുവരി 1, 2025 - വസ്ത്രങ്ങള്‍, ഫര്‍ണീച്ചര്‍, മറ്റ് സ്റ്റോറുകള്‍, തയ്യല്‍ ക
കള്‍, കണ്ണട വില്‍ക്കുന്ന ക
കള്‍, മൊബൈല്‍ ഷോപ്പുകള്‍, മെയിന്റനന്‍സ് കടകള്‍, വാച്ച് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍
3)ജൂലൈ 1, 2025 - മിഠായി ഫാക്ടറികള്‍& സ്റ്റോറുകള്‍, ബേക്കറികള്‍, സമ്മാന കടകള്‍, ഭക്ഷണശാലകള്‍, പഴങ്ങള്‍&പച്ചക്കറികളും വില്‍ക്കുന്ന കടകള്‍
4)ജനുവരി 1, 2026- കെട്ടിട നിര്‍മാണ സമാഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാലീത്തീറ്റ& പലചരക്ക് കടകള്‍, കീടനാശിനി &കാര്‍ഷിക വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍, ജ്യൂസ് കടകള്‍
5)ജൂലൈ 1, 2026 - ആഭരണശാലകള്‍, കാര്‍ കെയര്‍ സെന്ററുകള്‍, ഏജന്‍സികള്‍
6) ജനുവരി 1, 2027 - ഇലക്ട്രോണിക് സ്‌റ്റോറുകള്‍, സാനിറ്ററി വസ്തുക്കള്‍, റിപ്പയറിംഗ് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, പ്രിന്റിംഗ് പ്രസുകള്‍
7) ജൂലൈ 1, 2027 - പ്ലാസ്റ്റിക് ഉപയോഗിക്കുന്ന മറ്റ് ആവശ്യങ്ങള്‍

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News