Breaking News
ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല |
പ്രവാസികൾക്ക് ആശ്വാസം; എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍ - ദമാം സര്‍വീസ് ആരംഭിക്കുന്നു

March 19, 2024

news_malayalam_air_india_flight_adding_additional_service

March 19, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: കണ്ണൂരിൽ നിന്നും ദമാമിലേക്ക് വീണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസിന് തുടക്കമാകുന്നു. ആഴ്ചയില്‍ മൂന്ന് സര്‍വീസ് വീതം നടത്തുമെന്ന് എയര്‍ ഇന്ത്യഎക്സ്പ്രസും കണ്ണൂര്‍ വിമാനത്താവള കമ്പനിയും വ്യക്തമാക്കി. മെയ് 2 മുതലാണ് സർവീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. 

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് നിലവിൽ സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേരത്തെ 'ഗോ ഫസ്റ്റ്' എയര്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടാണിത്. എന്നാല്‍ കമ്പനി പൂട്ടിയതോടെ ഇത് പൂര്‍ണ്ണമായും നിലച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പ്രഖ്യാപനം പ്രാവര്‍ത്തികമായാല്‍ നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകും.

അതേസമയം, അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് പരിഗണിച്ച് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചു. 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്‌-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 365ൽ അധികം സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമുണ്ട്.

അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ്‌, കൊൽക്കത്ത, അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണവും വർധിപ്പിക്കും. യാത്രക്കാർക്ക് നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നൽകി നാല് തരം ഫെയറുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News