Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍ തീയതി പ്രഖ്യാപിച്ചു

January 18, 2024

news_malayalam_new_rules_in_oman

January 18, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത് : ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യായന വര്‍ഷത്തെ പ്രവേശന നടപടികള്‍ ജനുവരി 21 ന് ആരംഭിക്കും. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലെ ഏഴ് സ്‌കൂളുകളിലേക്കുള്ള അഡ്മിഷനാണ് ആരംഭിക്കുന്നത്. കെ.ജി മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിന് ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍.  ബൗഷര്‍, മസ്‌കത്ത്, ദാര്‍സൈത്ത്, അല്‍ വാദി അല്‍ കബീര്‍, അല്‍ സീബ്, അല്‍ ഗുബ്ര, അല്‍ മബേല സ്‌കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗകര്യമുള്ളത്.  2024 ഫെബ്രുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.indianschoolsoman.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

2024 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ്സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് കിന്റര്‍ഗാര്‍ട്ടനില്‍ പ്രവേശനം അനുവദിക്കും. റസിഡന്റ് വിസയുള്ള ഇന്ത്യന്‍ പൗരത്വമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയര്‍ ആന്റ് സ്‌പെഷ്യല്‍ എജ്യൂക്കേഷനില്‍ (സിഎസ്ഇ) പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള പ്രവേശനവും ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കള്‍ക്ക് നേരിട്ട് സിഎസ്ഇയെ സമീപിക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News