Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
ഒമാനിലെ കെട്ടിടങ്ങള്‍ക്ക് അഡ്രസ് പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി

March 03, 2024

news_malayalam_address_plates_mandatory_for_all_buildings_in_oman

March 03, 2024

ന്യൂസ്റൂം ഡെസ്‌ക്

മസ്‌കത്ത്:ഒമാനിലെ കെട്ടിടങ്ങള്‍ക്ക് അഡ്രസ് പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി. കെട്ടിടങ്ങള്‍ക്ക് വിലാസ സംവിധാനം നിര്‍ബന്ധമാക്കി ഭവന, നഗരാസൂത്രണ മന്ത്രി ഉത്തരവിറക്കി. ഗവര്‍ണറേറ്റിലെ എല്ലാ കെട്ടിടങ്ങള്‍ക്കും പേരും നമ്പറും നിര്‍ബന്ധമാക്കുന്നതാണ് ഉത്തരവ്. അയല്‍പക്കങ്ങള്‍, തെരുവുകള്‍, റോഡുകള്‍, പൊതു സ്വകയറുകള്‍, താമസ സ്ഥലങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്ക് നിയമം ബാധകമാണ്. അംഗീകൃത വിലാസങ്ങള്‍ മാറ്റുന്നതിനും പരിഷ്‌കരിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തും. കെട്ടിടങ്ങള്‍, പാര്‍പ്പിട-വാണിജ്യ സമുച്ചയങ്ങള്‍, കെട്ടിടങ്ങളുടെ ആന്തരിക യൂണിറ്റുകള്‍ എന്നിവയില്‍ വിലാസ പ്ലേറ്റുകള്‍ സ്ഥാപിക്കുന്നതിന് ഉടമ ബാധ്യസ്ഥനാണ്. 

ഗവര്‍ണറേറ്റിന്റെ പേര്, വിലായത്തിന്റെ പേര്, തെരുവിന്റെ പേര്, യൂണിറ്റ് നമ്പര്‍ എന്നിവ അടങ്ങിയ അഡ്രസ് പ്ലേറ്റാണ് സ്ഥാപിക്കേണ്ടത്. ഉപ ഘടകങ്ങളില്‍ നഗരത്തിന്റെ പേര്, ഗ്രാമത്തിന്റെ പേര് എന്നിവയും ഉള്‍പ്പെടുത്തണം. വിലാസം മാറ്റുകയോ, പരിഷ്‌കരിക്കുകയോ ചെയ്താല്‍ ഡേറ്റ അപ്ഡേറ്റ് ചെയ്യണം. അറബി ഭാഷകളിലാണ് വിലാസം എഴുതേണ്ടത്. മറ്റ് ലാറ്റിന്‍ ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ അറബി ഭാഷയുടെ കൃത്യമായ പരിഭാഷ ഉപയോഗിക്കണം. 

ഏകീകൃത വിലാസ സംവിധാനം സ്ഥാപിക്കുന്നതിനായി മന്ത്രാലയം വിപുലമായ സംവിധാനം ഒരുക്കും. കേന്ദ്ര ഡാറ്റാ ബേസും സ്ഥാപിക്കും. ലഭ്യമായ ഡാറ്റാ ബേസുകളില്‍ ഓരോ ഗവര്‍ണറേറ്റും വിവരങ്ങള്‍ നല്‍കണം. ഡാറ്റാ ബേസില്‍ നല്‍കുന്ന വിവരങ്ങള്‍ ഔദ്യോഗികമാണ്. 

ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ അടിയന്തര സേവനങ്ങള്‍ക്കും തപാല്‍, ടെലിഫോണ്‍ സേവനങ്ങള്‍, വൈദ്യുതി, ജല ഇന്‍വോയ്‌സുകള്‍ എന്നിവയുടെ വിതരണത്തിനും സേവനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള സമയം ലാഭിക്കുന്നതിനും ഏകീകൃത വിലാസ സംവിധാനം സഹായിക്കും. ഐഡി കാര്‍ഡുകള്‍, റസിഡന്‍സ് പെര്‍മിറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, നഗര വിപുലീകരണവുമായി ബന്ധപ്പെട്ട ആസൂത്രണം എന്നിവയ്ക്കും സംവിധാനം സഹായകമാവും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News