Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി  | ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പുതിയ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു  | നക്സൽ നേതാവ് കുന്നേൽ കൃഷ്ണൻ അന്തരിച്ചു | ഹോര്‍ലിക്സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല; ലേബല്‍ ഒഴിവാക്കി | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പല്‍ ഉടന്‍ വിട്ടയയ്ക്കും | തീവ്രവാദ പ്രവർത്തനം: റിയാദിൽ സൗദി പൗരന് വധശിക്ഷ നടപ്പാക്കി | യു.എ.ഇയിൽ നേരിയ ഭൂചലനം  | അജ്മീറില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഇമാമിനെ തല്ലിക്കൊന്നു  | ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  |
ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു

March 28, 2024

news_malayalam_israel_hamas_attack_updates

March 28, 2024

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസയിൽ കടലിൽ ഇറക്കിയ ഭക്ഷണപ്പൊതികൾ ശേഖരിക്കാനിറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു. ഗസയിലേക്കുള്ള ഭക്ഷണമടക്കമുള്ള സഹായങ്ങൾ കരമാർഗം എത്തിക്കുന്നത് ഇസ്രായേൽ മുടക്കിയതിനെ തുടർന്നാണ് ഭക്ഷ്യസഹായം ആകാശമാർഗം എത്തിച്ചത്. മെഡിറ്ററേനിയൻ കടലിൽ ഇറക്കിയ ഭക്ഷ്യകിറ്റുകൾ ശേഖരിക്കാനിറങ്ങിയ ആൾക്കൂട്ടമാണ് അപകടത്തിൽപ്പെട്ടതെന്ന് ഗസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഭക്ഷണപ്പൊതികൾ ശേഖരിക്കാൻ നൂറ് കണക്കിനാളുകളാണ് കടലിലേക്ക് ഇറങ്ങിയത്. ഇതിന് മുമ്പ് ഭക്ഷ്യകിറ്റുകൾ തലയിൽ വീണുണ്ടായ അപകടത്തിലും അഞ്ച് പേർ മരിച്ചിരുന്നു.

ആറ് മാസത്തോളമായി തുടരുന്ന ഇസ്രായേൽ കൂട്ടക്കുരതിയിൽ ഗസ കനത്ത പട്ടിണിയാണ് നേരിടുന്നത്. ഇതിനെ തുടർന്നാണ് എയർഡ്രോപ്പ് സംവിധാനത്തിലൂടെ ഭക്ഷണപ്പൊതികൾ എത്തിക്കാൻ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങൾ തയാറായത്. 18 പേരുടെ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗസയിലേക്ക് ആകാശമാർഗം ഭക്ഷണകിറ്റുകൾ എത്തിക്കുന്നത് നിർത്തിവെക്കണമെന്ന് ഹമാസ് വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

വെടിനിർത്തൽ നടപ്പാക്കണമെന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയം പാസാക്കിയ സാഹചര്യത്തിൽ കരമാർഗം കൂടുതൽ ​ട്രക്കുകൾ പ്രവേശിക്കാൻ അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

അതേസമയം, അടിയന്തര വെടിനിർത്തൽ പ്രമേയം പാസാക്കി 24 മണിക്കൂർ പിന്നിട്ടിട്ടും ഗസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഇതുവരെ 32,414 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. റഫയിലും ഖാൻ യൂനുസിലും വടക്കൻ ഗസയിലും സ്ഥിതി കൂടുതൽ ഗുരുതരമാണ്. ദക്ഷിണ ലബനാനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു.

റഫക്കു നേരെ കൂടുതൽ ശക്​തമായ ആക്രമണം അനിവാര്യമെന്ന സൂചന നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ആസൂത്രിത കൂട്ടക്കുരുതി തടയാൻ ഉടൻ ഇടപെടണമെന്ന്​ യു.എന്നിനോടും ​അന്താരാഷ്​ട്ര കോടതിയോടും ഹമാസ്​ ആവശ്യപ്പെട്ടു. ഇസ്രായേൽ സുരക്ഷ ഉറപ്പാക്കാക്കുന്നതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിനെ അമർച്ച ചെയ്യാൻ റഫക്കു നേരെയുള്ള ആക്രമണം ആവശ്യമാണ്. റഫയിൽ നിന്ന്​ ഒഴിഞ്ഞുപോകുന്നവർക്ക്​ ഭക്ഷണവും സുരക്ഷയും നൽകുമെന്നും നെതന്യാഹു അറിയിച്ചു.

15 ലക്ഷത്തോളം ഫലസ്തീനികൾ ഞെരുങ്ങിക്കഴിയുന്ന റഫയിൽ കരയാക്രമണം ഉടൻ ആരംഭിക്കാനാണ് ഇസ്രായേൽ നീക്കം. ഇത് അംഗീകരിക്കാനാകില്ലെന്ന് യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്.

അത്യന്തം സങ്കീർണമായ ഈ ഘട്ടത്തിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ്​ പിന്തുണ ഇസ്രായേലിന്​ ഏറെ അനിവാര്യമെന്നും നെതന്യാഹു പറഞ്ഞു. റഫ ആക്രമണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അമേരിക്കൻ നേതൃത്വവുമായി ചർച്ച ചെയ്​തെന്ന്​ ഇസ്രായേൽ പ്രതിരോധ മ​ന്ത്രി യോവ്​ ഗാലൻറ് അറിയിച്ചു​.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News