Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
തേജ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ഒമാനില്‍ മുന്നൊരുക്കങ്ങള്‍ സജീവമാക്കി സിവില്‍ ഡിഫന്‍സ്

October 22, 2023

news_malayalam_world_news_updates_in_oman

October 22, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ ചില വിലായത്തുകളിലേയും തീര പ്രദേശങ്ങളിലേയും താമസക്കാരെ ഒഴിപ്പിക്കാന്‍ ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി( എന്‍സിഇഎം) തീരുമാനിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹലാനിയത്ത് ദ്വീപികളിലേയും സലാല, രഖ്യുത്, ധല്‍കോട്ട് എന്നീ വിലായത്തുകളിലേയും തീരപ്രദേശങ്ങളിലേയും താമസക്കാരെയാണ് ഒഴിപ്പിക്കുന്നത്. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് ഒമാന്‍ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതിന്റെ ഭാഗമായി ദോഫാര്‍ ഗവര്‍ണറേറ്റില്‍ 32 അഭയാര്‍ത്ഥി ക്യാമ്പുകളും അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ 3 അഭയാര്‍ത്ഥി ക്യാമ്പുകളും തയ്യാറാക്കിയിട്ടുണ്ട്. 

അതേസമയം തേജ് ചുഴലിക്കാറ്റ് നിലവില്‍ ശക്തി പ്രാപിച്ച് ഒമാന്‍ തീരത്തിന് 450 കിലോമീറ്റര്‍ അകലെ കാറ്റഗറി മൂന്നിലേക്ക് കടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കാറ്റഗറി നാലായി മാറാനാണ് സാധ്യത. കാറ്റിന്റെ പ്രഭാവത്താല്‍ ഇന്ന് (ഒക്ടോബര്‍ 22) രാത്രി ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ആരംഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News