Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
എറണാകുളം സ്വദേശിനിയായ ആറുവയസുകാരി ഒമാനിലെ വാഹനാപകടത്തിൽ മരിച്ചു

August 03, 2023

August 03, 2023

ന്യൂസ്‌റൂം ബ്യൂറോ 

മസ്‌കത്ത് : ഒമാനിൽ എറണാകുളം സ്വദേശിനിയായ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. സീബ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയായ അൽന റ്റാകിനാണ് (6 വയസ്സ്) മരിച്ചത്. എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളാണ് അൽന. 

ബുധനാഴ്ച വൈകുന്നേരം ക്ലാസ്  കഴിഞ്ഞ് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അൽന റ്റാകിൻ മരണപ്പെടുകയായിരുന്നു. 

 അമ്മയുടെയും സഹോദരങ്ങളുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. അല്‍ന റ്റാകിന്റെ മരണത്തെ തുടര്‍ന്ന് സീബ് ഇന്ത്യന്‍ സ്‌കൂളിന് ഇന്ന് (വ്യാഴാഴ്ച) അവധി നല്‍കിയിരിക്കുകയാണ്‌.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News