Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഒമാനിൽ വാഹനങ്ങളുടെ കൂട്ടയിടി,രണ്ടുപേർക്ക് പരിക്കേറ്റു

August 04, 2023

August 04, 2023

ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത് : ഒമാനിലെ നിരവധി വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വിനോദസഞ്ചാര കേന്ദ്രമായ ജബൽ അൽ അഖ്ദിറിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. ശക്തമായ കൂട്ടിയിടിയിൽ വാഹനങ്ങൾ റോഡിൽ നിന്ന് ദൂരേക്ക് തെറിച്ചുപോവുകയും തകരുകയും ചെയ്തിട്ടുണ്ട്.

കാറും ജെ.സി.ബിയും അടക്കമുള്ളവയാണ് മലയോരത്തെ വളവിൽ കൂട്ടിയിടിച്ചത്. അമിതവേഗവും വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്നും നടപടികൾ സ്വീകരിച്ചു വരികയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News