Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
മാര്‍ബര്‍ഗ് വൈറസ്, ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ്

April 08, 2023

April 08, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ഒമാനിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ വിമാനക്കമ്പനിയായ എമിറേറ്റസ്. ഗിനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മാര്‍ബര്‍ഗ് വൈറസിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ഒമാന്‍ നിര്‍ദേശിച്ചു. 

യാത്ര കഴിഞ്ഞ് 21 ദിവസത്തിനകം അസ്വസ്ഥത അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ സഹായം തേടണം എന്ന് നിര്‍ദേശത്തിലുണ്ട്. മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും അത്യാവശ്യമെങ്കില്‍ മതിയായ മുന്‍കരുതലെടുത്ത് മാത്രം യാത്ര ചെയ്യാമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യം മാര്‍ബര്‍ഗ് വൈറസ് ബാധയെ നേരിടാന്‍ സജ്ജമാണെന്നും ഒമാന്‍ അറിയിച്ചു. പനി, മസില്‍ വേദന, ത്വക്കില്‍ തടിപ്പ് എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഒമാന്‍ നിര്‍ദേശിച്ചു. മാര്‍ബര്‍ഗ് വൈറസ് ബാധയിലൂടെ 60 മുതല്‍ 80 ശതമാനം വരെയാണ് മരണസാധ്യത.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News