Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
പിണറായി സര്‍ക്കാരിന്റെ രണ്ടാം ദൗത്യം; സത്യപ്രതിജ്ഞ 3:30 ന്‌, തത്സമയം കാണാം

May 20, 2021

May 20, 2021

തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് ടിവി ചാനലുകള്‍ക്കു പുറമെ കേരള സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയും സാമൂഹികമാദ്ധ്യമങ്ങളിലൂടെയും ലൈവായി കാണാം. കേരള ഗവണ്‍മെന്റ് ഫേസ്ബുക്ക് പേജ് : facebook.com/keralainformation, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് : https://www.facebook.com/CMOKerala , ഐപിആര്‍ഡി കേരള യു ട്യൂബ് ചാനല്‍ youtube.com/iprdkerala, കേരളസര്‍ക്കാര്‍ വെബ്സൈറ്റ് kerala.gov.in, പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ് എന്നിവയില്‍ ലൈവായിരിക്കും. ഇന്ത്യൻ സമയം 3 30-നാണു സത്യപ്രതിജ്ഞ. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പാണു സൗകര്യമൊരുക്കുന്നത്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അത്യപൂര്വ്വ സംഗീതാവിഷ്കാരം. മഹാന്മാരും പ്രശസ്തരുമായ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെന്ട്രല് സ്റ്റേഡിയത്തിലെ സ്ക്രീനിൽ  വെർച്വലായി  വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മുതൽ തെളിയും.

ഡോ. കെ.ജെ. യേശുദാസ്, എ.ആര്. റഹ്മാന്, ഹരിഹരന്, പി.ജയചന്ദ്രന്, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്, ഉമയാള്പുരം ശിവരാമന്, ശിവമണി, മോഹന്ലാല്, ജയറാം, കരുണാമൂര്ത്തി, സ്റ്റീഫന് ദേവസ്യ, ഉണ്ണിമേനോന്, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്, ശ്വേതാമോഹന്, ഔസേപ്പച്ചന്, എം. ജയചന്ദ്രന്, ശരത്, ബിജിബാല്, രമ്യാനമ്ബീശന്, മഞ്ജരി, സുധീപ്കുമാര്, നജിം അര്ഷാദ്, ഹരിചരന്, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്, അപര്ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍, രഞ്ജിനി ജോസ് ,പി കെ മേദിനി ,മുരുകന്‍ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകുന്നത്. സമര്പ്പാവതരണം നടത്തുന്നത് മമ്മൂട്ടിയാണ്.

ഇ.എം.എസ് മുതല് പിണറായിവരെയുള്ളവര് നയിച്ച സര്ക്കാരുകള് എങ്ങനെ കേരളത്തെ മാറ്റുകയും വളര്ത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതാണ് ഈ സംഗീത ആല്ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്ബം മലയാളത്തില് ആദ്യത്തേതാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധായകന് ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്കാരം നിര്വഹിച്ചത്. രമേശ് നാരായണന് സംഗീതം ചിട്ടപ്പെടുത്തി. ആര്‍ എസ് ബാബു ആണ് പ്രോജക്‌ട് കോഡിനേറ്റര്‍. മണ്മറഞ്ഞ കവികളുടേതിന് പുറമെ പ്രഭാവര്മ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു. ആല്ബം നിര്മ്മിച്ചിരിക്കുന്നത് ഇന്ഫര്മേഷന് ആന്ഡ് പബ്ലിക് റിലേഷന്സ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ്.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News