Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി ഒമാനില്‍ മരിച്ചു

May 04, 2023

May 04, 2023

ന്യൂസ്‌റൂം ബ്യൂറോ
മസ്‌കത്ത്: വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം കാണക്കാരി ചെമ്മാത്ത് മാത്യു സെബാസ്റ്റിയന്‍(ഷാജി-52) മരിച്ചു. തിങ്കളാഴ്ച രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വാനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം പാറക്കെട്ടില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മാത്യുവും മറ്റൊരു സുഹൃത്തും തല്‍ക്ഷണം മരിച്ചു. മാത്യു വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു. 

സംസ്‌കാരം ഇന്ന് 2.30ന് പട്ടിത്താനം സെന്റ് ബോനിഫെസ് പള്ളി സെമിത്തേരിയില്‍. പരേതരായ സി.ഡി. ദേവസ്യ-ചിന്നമ്മ ദമ്പതികളുടെ മകനാണ് മാത്യു. ഭാര്യ: ബിയാട്രീസ് മാത്യു. മക്കള്‍: അലന്‍സോ, ആഞ്ജലീന.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News